തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥാവര വസ്തുക്കളും മറ്റ് നിക്ഷേപങ്ങളും സംബന്ധിച്ച വാര്‍ഷിക പത്രികാ സമര്‍പ്പണം ഓണ്‍ലൈന്‍ വഴി നടത്തുവാന്‍ നിര്‍ദ്ദേശിച്ച് സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. 2015 ലെ പത്രികാ സമര്‍പ്പണം നടത്തേണ്ട സെക്രട്ടേറിയറ്റ് ജീവനക്കാര്‍ ആയത് 2016 ജനുവരി ഒന്ന് മുതല്‍ 15 നകം ഓണ്‍ലൈന്‍ (www.spark.gov.in/webspark) വഴി നടണം. ഇതു സംബന്ധിച്ച വിവരങ്ങള്‍ ഡിസംബര്‍ 26ലെ 74772/എസ്.എസ്3/15/പൊഭവ നമ്പര്‍ സര്‍ക്കുലറിലും 1184/എസ്.സി.1/15/പൊ.ഭ.വ. നമ്പര്‍ സര്‍ക്കുലറിലും വിശദമാക്കിയിട്ടുണ്ട്. വിശദാംശത്തിന് സെക്രട്ടേറിയറ്റിലെ സ്‌പെഷ്യല്‍ സെക്രട്ടറി (നോണ്‍ ഐ.എ.എസ്)/അഡീഷണല്‍ സെക്രട്ടറി/ജോയിന്റ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ (ഇപ്പോള്‍ ഡെപ്യൂട്ടേഷനിലുള്ളവര്‍ ഉള്‍പ്പെടെ) പൊതുഭരണ (എസ്.സി) വകുപ്പിലും (ഫോണ്‍ 0471-2518531) പൊതുഭരണ, നിയമ, ധനകാര്യ സെക്രട്ടേറിയറ്റിലെ പാര്‍ട്ട്‌ടൈം കണ്ടിജന്റ് ജീവനക്കാര്‍ ഒഴികെ ഡെപ്യൂട്ടി സെക്രട്ടറി റാങ്ക് വരെയുള്ള ഉദ്യോഗസ്ഥര്‍ (ഇപ്പോള്‍ ഡെപ്യൂട്ടേഷനിലുള്ളവര്‍ ഉള്‍പ്പെടെ) പൊതുഭരണ (എസ്.എസ്) വകുപ്പിലും (ഫോണ്‍ 0471-2518399, 2327559) ബന്ധപ്പെടണം.












