തിരുവനന്തപുരം: സംസ്ഥാന യുവജന കലോത്സവവേദികളിലെ കയറ്റിറക്ക് ജോലികള്‍ കരാറുകാരന് കീഴിലുള്ള ജോലിക്കാരെക്കൊണ്ട് ചെയ്യുന്നതിന് ജില്ലാ ലേബര്‍ ഓഫീസര്‍ അനുമതി നല്‍കി. ചുമട്ടുതൊഴിലാളി നിയമം വകുപ്പ് പ്രകാരം പൊതു ചടങ്ങുകള്‍ ചുമട്ടു തൊഴിലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും പന്തല്‍ നിര്‍മ്മാവുമായി ബന്ധപ്പെട്ട ജോലികള്‍ പൊതു ചടങ്ങുകളില്‍ ഫംഗ്ഷനില്‍ ഉള്‍പ്പെടുന്നതാണ്. ഇതിന് കരാറുകാരന് സ്വന്തം നിലയില്‍ കയറ്റിറക്ക് ജോലി നടത്താം കലോത്സവം നടക്കുന്ന പ്രദേശത്തെ തൊഴിലാളികളെ ഉടമയ്ക്ക് താല്പര്യമുണ്ടെങ്കില്‍ ചുമട്ടു തൊഴിലിനായി നിയോഗിക്കാമെന്നും ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. സ്വന്തം തൊഴിലാളികളെ നിയോഗിക്കാനാണ് ഉടമ താല്പര്യപ്പെടുന്നതെങ്കില്‍ ആയതിനു വേണ്ട ക്രമീകരണത്തിനും പോലീസ് സംരക്ഷണത്തിനും വേണ്ട ഉത്തരവിറക്കുമെന്നും ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.












