Tuesday, March 17, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

ആശ്രിത നിയമനം : പ്രവേശന സമയം നീട്ടി

by Punnyabhumi Desk
Jan 6, 2016, 04:14 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ആശ്രിത നിയമനം ലഭിച്ചവര്‍ക്കുള്ള പ്രവേശന സമയം ദീര്‍ഘിപ്പിച്ചു നല്‍കുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.

ആശ്രിത നിയമന പദ്ധതി പ്രകാരം നല്‍കുന്ന നിയമന ഉത്തരവില്‍ ഉത്തരവ് തീയതി മുതല്‍ എത്ര ദിവസങ്ങള്‍ക്കകം ഉദ്യോഗാര്‍ത്ഥി ജോലിയില്‍ പ്രവേശിക്കണമെന്ന് വ്യക്തമായി സൂചിപ്പിച്ചിരിക്കണം. ഉദ്യോഗാര്‍ത്ഥിയുടെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ നിയമനാധികാരികള്‍ക്ക് നിയമന ഉത്തരവ് തീയതി മുതല്‍ നാല്‍പ്പത്തഞ്ച് ദിവസം വരെ പ്രവേശന സമയം അര്‍ഹമായ കേസുകളില്‍ അനുവദിക്കാം. വിദ്യാഭ്യാസ കോഴ്‌സുകളില്‍ പങ്കെടുക്കുന്നവരോ അല്ലെങ്കില്‍ ഏതെങ്കിലും പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരോ ആയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇത് പൂര്‍ത്തിയാക്കിയ ശേഷം ജോലിക്ക് ഹാജരാകാന്‍ കഴിയുന്ന തരത്തില്‍ സര്‍ക്കാരിന് (സെക്രട്ടേറിയറ്റിലെ ബന്ധപ്പെട്ട വകുപ്പിന്) നാല്‍പ്പത്തഞ്ച് ദിവസത്തിനുമേല്‍ പ്രവേശന സമയം അനുവദിക്കാം. ഇതിനുമേല്‍ പ്രവേശന സമയം ആവശ്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിയമനാധികാരി മുഖേന സര്‍ക്കാരില്‍ അപേക്ഷ സമര്‍പ്പിക്കണം. നിയമനാധികാരികളും, സെക്രട്ടേറിയറ്റിലെ എല്ലാ ഭരണ വകുപ്പുകളും പ്രവേശന സമയം ദീര്‍ഘിപ്പിച്ചു നല്‍കുന്നതിനുള്ള അപേക്ഷകള്‍ അടിയന്തര പ്രാധാന്യത്തോടെ കൈകാര്യം ചെയ്യണം. അപേക്ഷ നിരസിക്കുന്ന പക്ഷം ഇതിന്റെ അറിയിപ്പ് ഉദ്യോഗാര്‍ത്ഥിക്ക് നല്‍കണം. അറിയിപ്പ് കൈപ്പറ്റി പത്ത് ദിവസത്തിനുള്ളില്‍ ജോലിയില്‍ പ്രവേശിക്കണമെന്ന് ഉദ്യോഗാര്‍ത്ഥിയെ അറിയിക്കണം. പ്രവേശന സമയം ദീര്‍ഘിപ്പിക്കുന്നതിനുള്ള അപേക്ഷ നിരസിച്ച അറിയിപ്പില്‍ തീരുമാനം പുന:പരിശോധിക്കില്ലെന്നും അറിയിക്കണം. ജോലിയില്‍ പ്രവേശിക്കുന്ന തീയതി, നിയമന ഉത്തരവിന്റെ തീയതിക്ക് മൂന്ന് മാസത്തിനുശേഷമാണെങ്കില്‍ സീനിയോറിറ്റി കണക്കാക്കുന്നത് ജോലിയില്‍ പ്രവേശിക്കുന്ന തീയതി മുതല്‍ മാത്രമായിരിക്കുമെന്നും അപേക്ഷകനെ അറിയിക്കണം. അപേക്ഷ നിരസിച്ചുള്ള അറിയിപ്പ് രജിസ്‌റ്റേര്‍ഡ് എഡി തപാലില്‍ ഉദ്യോഗാര്‍ത്ഥിക്ക് അയച്ചുകൊടുക്കണം. പ്രവേശന കാലാവധി ദീര്‍ഘിപ്പിക്കുന്നതിനുള്ള അപേക്ഷയിന്മേല്‍ സമയബന്ധിതമായി തീരുമാനമെടുക്കണം. അല്ലാത്ത പക്ഷം അപേക്ഷ നിരസിക്കുന്ന കേസുകളില്‍ വരുന്ന കാലതാമസം പരോക്ഷമായി പ്രവേശന സമയം ദീര്‍ഘിപ്പിച്ചു നല്‍കുന്നതിന്റെ പ്രയോജനം ഉദ്യോഗാര്‍ത്ഥിക്ക് നല്‍കുമെന്നും ഇതു സംബന്ധിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

ഡോ. സുകുമാരന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

പരമേശ്വരന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ആഴിമല ശിവക്ഷേത്രത്തിൽ 80-ാമത് വാർഷിക മഹോത്സവം

Discussion about this post

പുതിയ വാർത്തകൾ

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 3ന് കേരളത്തില്‍ പരിക്രമണം ആരംഭിക്കും

ഡോ. സുകുമാരന്‍ നായര്‍ നിര്യാതനായി

ആറ്റുകാല്‍ പൊങ്കാല മഹോത്സവം 2026: അംബാ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങിയപ്പോള്‍

പരമേശ്വരന്‍ നായര്‍ നിര്യാതനായി

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ഫോട്ടോ: രാജു സുന്ദരം

ശ്രീരാമനവമി രഥയാത്രയ്ക്കായി ശ്രീരാമരഥം അനന്തപുരിയില്‍ നിന്നും ശ്രീമൂകാംബികയിലേക്ക് തിരിച്ചു

തിരുവനന്തപുരത്ത് ഹിന്ദു കുടുംബ സമീക്ഷ ഇന്ന് നടക്കും

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ ചെറുകോല്‍പ്പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies