Monday, October 5, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

എക്‌സൈസ് വകുപ്പ് നവീകരണ പാതയില്‍-മന്ത്രി കെ. ബാബു

by Punnyabhumi Desk
Jan 15, 2016, 06:47 pm IST
in കേരളം

തിരുവനന്തപുരം: എക്‌സൈസ് വകുപ്പില്‍ എഴുപത് വനിതാ ഐക്‌സൈസ് സിവില്‍ ഓഫീസര്‍മാരെ നിയമിക്കാന്‍ അനുമതി നല്‍കിയതായും ഇതിനു പുറമേ മറ്റൊരു എഴുപത് പേരെക്കൂടി വനിത എക്‌സൈസ് സിവില്‍ ഓഫീസര്‍മാരായി നിയമിക്കുന്ന കാര്യം അടുത്ത മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും എക്‌സൈസ് മന്ത്രി കെ. ബാബു പറഞ്ഞു. കഴക്കൂട്ടം എക്‌സൈസ് റേഞ്ച് ഓഫീസ് മന്ദിരത്തിന്റെയും സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ സര്‍ക്കാരിന്റെ കാലത്താണ് ആദ്യമായി വകുപ്പിന് പ്‌ളാന്‍ ഫണ്ട് അനുവദിച്ചത് ഇതുവഴിയാണ് നവീകരണ പ്രവര്‍ത്തനം നടത്താനായത്. എക്‌സൈസ് സേവനങ്ങള്‍ ഇ-സര്‍വീസ് ആയി നടപ്പാക്കുന്നതിന്റെ ഉദ്ഘാടനം ഫെബ്രുവരി അഞ്ചിന് നടക്കും. ജീര്‍ണ്ണാവസ്ഥയിലായിരുന്ന എക്‌സൈസ് ഓഫീസുകളെ പുനരുദ്ധരിച്ചത് സര്‍ക്കാരിന്റെ നേട്ടമാണെന്നമന്ത്രി പറഞ്ഞു. എക്‌സൈസ് റേഞ്ച് ഓഫീസുകള്‍ക്ക് സ്വന്തമായി വാഹനങ്ങള്‍ നല്കി. ജീപ്പുകള്‍ ചെല്ലാത്തിടത്തേക്ക് പോകാന്‍ ബൈക്കുകള്‍ നല്‍കി. മറ്റ് ഉപകരണങ്ങള്‍ നല്‍കാനും നടപടി തുടങ്ങി.

13 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച എറണാകുളം എക്‌സൈസ് കോംപ്‌ളക്‌സിന്റെ ഉദ്ഘാടനം അടുത്തമാസം നടക്കുമെന്ന് മന്ത്രി പറഞ്ഞു. ബിവറേജസ് കോര്‍പ്പറേഷന്റെ ആസ്ഥാന മന്ദിരം തിരുവനന്തപുരത്ത് കോ-ബാങ്ക് ടവറിന് സമീപം ജനുവരി 18 ന് രാവിലെ 10.30 ന് ഉദ്ഘാടനം ചെയ്യും. മദ്യവിപത്തിനെതിരേ കാര്യക്ഷമമായ ബോധവല്‍ക്കരണ പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ലോകാരോഗ്യ സംഘടന, ഐക്യരാഷ്ട്ര സഭ എന്നിവയുമായി സഹകരിച്ച് ആഭിമുഖ്യത്തില്‍ 17 മുതല്‍ 19 വരെ ത്രിദിന ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിക്കും. കുട്ടനാട്ടില്‍ ബോട്ടില്‍ കായല്‍ യാത്രയിലൂടെ ബോധവല്‍ക്കരണം നടത്തും. സര്‍ക്കാരിന്റെ മദ്യനയം സൂപ്രീം കോടതി ശരിവച്ചത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ അംഗീകാരമാണ്. സാമൂഹ്യ നന്മ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഈ സര്‍ക്കാരിന്റെ കാലത്ത് മദ്യദുരന്തം ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

എം. എ വാഹിദ് എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ എക്‌സൈസ് കമ്മീഷണര്‍ അനില്‍. എക്‌സ്, ഡെപ്യൂട്ടി കമ്മീഷണര്‍ എസ് സലിം, അഡീഷണല്‍ കമ്മീഷണര്‍ എ. വിജയന്‍, അജിത് ലാല്‍, റ്റി.എസ്. ബൈജു തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send

Related News

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

പുതിയ വാർത്തകൾ

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ആരോഗ്യ കുടുംബക്ഷേമ ദേവസ്വം മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, കൈമനം അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി, വി.മുരളീധരന്‍ എം.എല്‍.എ, മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ എം.എ.വാഹീദ്, മാധവന്‍.ബി.നായര്‍ എന്നിവര്‍ സമീപം.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies