പത്തനംതിട്ട: പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനം കൈവരിച്ച നേട്ടം ഉന്നത സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് നേടുന്നതിന് എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അടൂര്‍ ഗവ. പോളിടെക്‌നിക്ക് കോളേജില്‍ പുതുതായി പണികഴിപ്പിച്ച കെട്ടിട സമുച്ചയത്തിന്റെ ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് കേരളം ഇന്ത്യയില്‍ തന്നെ ഒന്നാമതാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ നമ്മള്‍ സമ്പൂര്‍ണ സാക്ഷരത കൈവരിച്ചു. എന്നാല്‍ ഉന്നത സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ഇനിയും ഏറെ മുന്നോട്ടുപോകാനുണ്ട്- മുഖ്യമന്ത്രി പറഞ്ഞു. അടൂര്‍ ഗവ.പോളിടെക്‌നിക്കില്‍ സിവില്‍ എന്‍ജിനിയറിംഗ് ബ്രാഞ്ച് തുടങ്ങുന്നത് പരിശോധിക്കാന്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോകത്തിലെ മാറ്റങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാകുന്ന ഈ കാലഘട്ടത്തില്‍ അതിനു അനുസൃതമായ മാറ്റം വിദ്യാഭ്യാസ രംഗത്തുണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിച്ചിട്ടുണ്ടെന്ന് കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്‌ഘാടനം നിര്‍വഹിച്ച റവന്യു മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. പോളിടെക്‌നിക്ക്‌കില്‍ സിവില്‍ എന്‍ജിനിയറിംഗ് വിഭാഗം തുടങ്ങണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു.
മൂന്നു നിലകളിലായി 22446 ചതുരശ്ര അടി വിസ്‌തീര്‍ണമുള്ള കെട്ടിട സമുച്ചയത്തില്‍ താഴത്തെ നിലയില്‍ സര്‍വ്വെ ലാബ്, ലൈബ്രറി, സ്റ്റുഡിയോ, ഇലക്‌ട്രിക്കല്‍ റൂം, ഇലക്‌ട്രിക്കല്‍ ലാബ്, കാര്‍പോര്‍ച്ച്, ശൗചാലയം എന്നിവയും ഒന്നാം നിലയില്‍ സ്റ്റാഫ് റൂം, ഓഫീസ്, കാത്തിരിപ്പു കേന്ദ്രം, പ്രിന്‍സിപ്പലിന്റെ മുറി, കമ്പ്യൂട്ടര്‍ ലാബ് എന്നിവയും രണ്ടാം നിലയില്‍ ക്ലാസ് റൂമുകള്‍, സെമിനാര്‍ ഡ്രോയിംഗ് ഹാളുകള്‍, മോഡല്‍ മേക്കിംഗ് വര്‍ക്ക് ഷോപ്പ് എന്നിവയും മൂന്നാം നിലയില്‍ സ്റ്റെയര്‍ കെയ്‌സ് ഹെഡ് റൂമും സജ്ജീകരിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ 100 ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി 3.42 കോടി രൂപ ചെലവില്‍ നിര്‍മിച്ച പ്രധാന കെട്ടിടത്തിന് 2011 ഫെബ്രുവരി 18നാണ് തറക്കല്ലിട്ടത്. 1.25 കോടി രൂപ ചെലവഴിച്ച് 9330 ചതുരശ്ര അടി വിസ്‌തീര്‍ണത്തിലാണ് വനിതകള്‍ക്കുള്ള ഹോസ്റ്റല്‍ നിര്‍മിച്ചിട്ടുള്ളത്. 10 ലക്ഷം ചെലവഴിച്ച് നിര്‍മിച്ച കമ്പ്യൂട്ടര്‍ ലാബില്‍ 60 കമ്പ്യൂട്ടറുകളും 24 മണിക്കൂറും തടസമില്ലാതെ വൈദ്യുതി ലഭിക്കുന്നതിന് സംവിധാനമുണ്ട്.













Discussion about this post