Sunday, June 1, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

മകരവിളക്ക് മഹോത്സവം: നന്ദി അറിയിച്ചു

by Punnyabhumi Desk
Jan 17, 2016, 01:06 pm IST
in കേരളം

ശബരിമല: മകരവിളക്ക് ക്രമീകരണങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിക്കുന്നതിനായി പങ്കുവഹിച്ച എല്ലാ വകുപ്പുകളെയും,മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയില്‍ പ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്ന എല്ലാവര്‍ക്കും ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് പ്രയാര്‍ ഗോപാലകൃഷ്ണന്‍ നന്ദി അറിയിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടായതിനു ശേഷം ആദ്യ യാത്രയില്‍ തന്നെ ഭക്തരില്‍ നിന്നും കേട്ട അഭിപ്രായങ്ങളാണ് കാല്‍നടയായി ശബരിമലയിലെ പ്രധാനപാതകളെല്ലാം സന്ദര്‍ശിക്കാനും അവിടുത്തെ പോരായ്മകള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കാനും പ്രചോദനമായതെന്ന് പ്രസിഡന്റ് പറഞ്ഞു. കാനനപാത,പുല്ലുമേട്, കുന്നാര്‍ ചെക്ക്ഡാം എന്നിവ സന്ദര്‍ശിച്ച് അവിടുത്തെ പ്രശ്‌നങ്ങള്‍ വിലയിരുത്തി.ഈ പ്രദേശങ്ങളില്‍ ഭക്തര്‍ക്കായി കുടിവെള്ളം,വെളിച്ചം, ഓക്‌സിജന്‍ പാര്‍ലറുകള്‍,ചുക്കുവെള്ളം, എന്നിവയുടെ സൗകര്യങ്ങളൊരുക്കി. ശബരിമലയിലേക്കുള്ള മുഴുവന്‍ വെള്ളവും വിതരണം ചെയ്യുന്ന കുന്നാര്‍ ഡാമിന്റെ സംഭരണശേഷി ഉയര്‍ത്തുന്നതിനായി ജനുവരി പതിനെട്ടിന് ശബരിമലയിലെത്തുന്ന കുന്നാര്‍ ഡാം സുരക്ഷാ കമ്മറ്റിയുമായി ചര്‍ച്ച നടത്തും.
ഡാം രണ്ടര മീറ്റര്‍ നീളവും ഒരു മീറ്റര്‍ ഉയരവും വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞാല്‍ പമ്പയിലേക്കുള്ള വെള്ളവും കൊടുക്കുന്നതിന് സാധിക്കുമെന്ന് അതിനായി ശ്രമം നടത്തുമെന്നും പ്രയാര്‍ പറഞ്ഞു.സത്രത്തില്‍ ആളുകള്‍ക്ക് വിശ്രമിക്കുന്നതിനായി അവിടെ നിലവിലുള്ള പഴയകെട്ടിടം വാസ്തു വിദ്യ അനുസരിച്ച് നിര്‍മ്മിക്കും. ഓണ്‍ ലൈനായി ശബരിമലയില്‍ പ്രസാദങ്ങള്‍ ബുക്കു ചെയ്യുന്നതിനും ഭക്തര്‍ക്ക് ആവശ്യമുള്ള സമയങ്ങളില്‍ അത് വാങ്ങുന്നതിനുമുള്ള സൗകര്യം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ ഉടനെ ആരംഭിക്കുമെന്നും ഭക്തര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി ദേവസ്വം ബോര്‍ഡ് ഒറ്റക്കെട്ടായി തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നും പ്രസിഡണ്ട് പറഞ്ഞു.മകരവിളക്ക് ക്രമീകരണങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ പങ്കുവഹിച്ച എല്ലാ വകുപ്പുകളെയും പ്രസിഡണ്ട് അനുമോദിച്ചു.
ശബരിമല മണ്ഡല മകരവിളക്ക് വിജയകരമാക്കി തീര്‍ക്കുന്നതിന് സഹായിച്ച വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍, ദേവസ്വം ജീവനക്കാര്‍,താല്‍ക്കാലിക ജീവനക്കാര്‍ സന്നദ്ധസംഘടനകള്‍,ശുചീകരണ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു വേണ്ടി എക്‌സികൃൂട്ടീവ് ഓഫീസര്‍ ബി.എല്‍ രേണുഗോപാലും നന്ദി അറിയിച്ചു.

ShareTweetSend

Related News

കേരളം

നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ ജൂണ്‍ 19 ന് വോട്ടെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍; വോട്ടെണ്ണല്‍ ജൂണ്‍ 23ന്

കേരളം

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരും

കേരളം

കാലവര്‍ഷം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ; രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Discussion about this post

പുതിയ വാർത്തകൾ

നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ ജൂണ്‍ 19 ന് വോട്ടെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍; വോട്ടെണ്ണല്‍ ജൂണ്‍ 23ന്

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരും

പിണറായി വിജയന് പിറന്നാളാശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കാലവര്‍ഷം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ; രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 60-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

ദേശീയപാത 66 ഇടിഞ്ഞ് താഴ്ന്നുണ്ടായ അപകടം പൊതമരാമത്ത് സെക്രട്ടറി അന്വേഷിക്കും

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസ്: അറസ്റ്റിലായ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസിന് ഉപാധികളോടെ ജാമ്യം

ജൂനിയര്‍ അഭിഭാഷകയെ ആക്രമിച്ച കേസ്: ബെയ്‌ലിന്‍ ദാസിന് ജാമ്യമില്ല; മെയ് 27 വരെ റിമാന്‍ഡ് ചെയ്തു

നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ ഏകപ്രതി കേദല്‍ ജിന്‍സണ്‍ രാജയ്ക്ക് ജീവപര്യന്തം തടവും പിഴയും

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies