Friday, October 2, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഫയര്‍ഫോഴ്‌സിനെ ആധുനീകരിക്കുന്നതിന്‌ 120 കോടിയുടെ പദ്ധതി നടപ്പാക്കും

by Punnyabhumi Desk
Jan 18, 2016, 05:48 pm IST
in കേരളം

പത്തനംതിട്ട: ഫയര്‍ ആന്റ്‌ റസ്‌ക്യു സര്‍വീസിനെ ആധുനിക വത്‌ക്കരിക്കുന്നതിന്‌ 120 കോടി രൂപയുടെ ബൃഹത്‌ പദ്ധതി നടപ്പാക്കുമെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല പറഞ്ഞു. കോന്നി ഫയര്‍ സ്റ്റേഷന്റെ ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഫയര്‍ ആന്റ്‌ റസ്‌ക്യു സര്‍വീസിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍, കോളേജ്‌ വിദ്യാര്‍ഥികള്‍ക്കായി നീന്തല്‍ പരിശീലനം നല്‍കും. രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച്‌ ജനങ്ങള്‍ക്ക്‌ ബോധവത്‌ക്കരണം നല്‍കുന്നതിന്‌ കോന്നിയില്‍ രണ്ടു മണിക്കൂര്‍ വരുന്ന ഫയര്‍ ഷോ സംഘടിപ്പിക്കും. ഫയര്‍ ആന്റ്‌ റസ്‌ക്യു സര്‍വീസില്‍ സ്‌ത്രീകള്‍ക്ക്‌ ജോലി ലഭിക്കുന്നതിന്‌ നിയമഭേദഗതി വരുത്തും. കോന്നി ഫയര്‍ സ്റ്റേഷന്‌ പുതിയ ഒരു ഫയര്‍ എന്‍ജിന്‍ കൂടി നല്‍കും. ചാല, എറണാകുളം ഹൈക്കോടതി, കോഴിക്കോട്‌ മിഠായിത്തെരുവ്‌ എന്നിവിടങ്ങളില്‍ സാറ്റലൈറ്റ്‌ ഫയര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കും. സംസ്ഥാന സര്‍ക്കാര്‍ പുതുതായി 83 ഫയര്‍ എന്‍ജിനുകള്‍ പുറത്തിറക്കി. ഇതിനു പുറമെ 65 ജീപ്പുകളും 22 ആംബുലന്‍സുകളും ഫയര്‍ഫോഴ്‌സിനായി വാങ്ങും. ഫ്‌ളാറ്റ്‌ ഉള്‍പ്പടെയുള്ള വലിയ കെട്ടിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന്‌ സ്‌കൈ ലിഫ്‌റ്റ്‌ സംവിധാനം വാങ്ങുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

വിമാനത്താവളങ്ങളില്‍ ഉപയോഗിക്കുന്ന അത്യാധുനിക സൗകര്യങ്ങളോടുകൂടിയ രണ്ടു ഫയര്‍ എന്‍ജിനുകള്‍ സംസ്ഥാന ദുരന്ത നിവാരണ വിഭാഗം ഫയര്‍ ആന്റ്‌ റസ്‌ക്യു വകുപ്പിനു വാങ്ങി നല്‍കുമെന്ന്‌ യോഗത്തില്‍ അധ്യക്ഷത വഹിച്ച റവന്യു മന്ത്രി അടൂര്‍ പ്രകാശ്‌ പറഞ്ഞു. കോന്നി ഫയര്‍ സ്റ്റേഷനു വേണ്ടി ഭൂമി കണ്ടെത്താനായി സര്‍വ്വെ നടത്തുമെന്നും മന്ത്രി പറഞ്ഞു. ഫയര്‍ ആന്റ്‌ റെസ്‌ക്യു സര്‍വീസസ്‌ അഡ്‌മിനിസ്‌ട്രേഷന്‍ ഡയറക്‌ടര്‍ ജോ കുരുവിള ഈശോ, കോന്നി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കോന്നിയൂര്‍ പി.കെ, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.രജനി, ജില്ലാ പഞ്ചായത്തംഗങ്ങളായ എലിസബേത്ത്‌ അബു, ബിനിലാല്‍, ബ്ലോക്ക്‌ പഞ്ചായത്തംഗം ലീല രാജന്‍, ഗ്രാമ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ പ്രവീണ്‍ പ്ലാവിളയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Share
Tweet
Send

Related News

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

പുതിയ വാർത്തകൾ

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies