തിരുവനന്തപുരം: സ്വര്‍ണ-വജ്ര വ്യാപാരത്തില്‍ സംസ്ഥാനത്തിനുണ്ടാകുന്ന നികുതി നഷ്ടം തടയണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. താന്‍ ധനകാര്യമന്ത്രിയായിരുന്നപ്പോള്‍ സ്വര്‍ണത്തിന്റെ നികുതി നാല് ശതമാനത്തില്‍നിന്നും ഒരു ശതമാനമാക്കി കുറച്ചിരുന്നെങ്കിലും അത് ഫലപ്രദമായിരുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാണിജ്യ നികുതി ചോര്‍ച്ച തടയാന്‍ കഴിയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലില്‍ സ്വര്‍ണ-വജ്ര വ്യാപാര മേഖലയിലെ ബിസിനസ് വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന നയ ഏകീകരണം സംബന്ധിച്ച സിംപോസിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, ഡോ. തോമസ് ഐസക്ക് എം.എല്‍.എ, ആദായ നികുതി അഡീഷണല്‍ ഡയറക്ടര്‍ ഡോ സഞ്ജയ് ജോസഫ്, കസ്റ്റംസ് സേവന നികുതി അസിസ്റ്റന്റ് കമ്മീഷണര്‍ കെ.ആര്‍. അശോക് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.













Discussion about this post