തിരുവനന്തപുരം: തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള ധാരണാപത്രം തിരുവനന്തപുരത്ത് ഒപ്പിട്ടു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും മന്ത്രിമാരുടെയും സാന്നിദ്ധ്യത്തിലാണ് ധാരണാപത്രം ഒപ്പിട്ടത്. ലൈറ്റ് മെട്രോയെന്നത് സാധാരണ മെട്രോയുടെ മറ്റൊരു പതിപ്പാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സാങ്കേതികാനുമതി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായുള്ള കാത്തിരിപ്പാണ് ഉതുവരെയുണ്ടായത്. ഡി. എം. ആര്‍. സി യുടെ സജീവ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കൊച്ചി മെട്രോയുടെ കാര്യത്തില്‍ 1095 ദിവസത്തിനകം പദ്ധതി പൂര്‍ത്തിയാക്കുമെന്ന പ്രഖ്യാപനത്തിന്റെ നിലയില്‍ തന്നെയാണ് പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നത്. 23 ന് ഗ്രൗണ്ട് ലെവല്‍ പരിശോധന നടത്തും. പരീക്ഷണ ഓട്ടത്തിനായി മൂന്ന് കോച്ചുകള്‍ എത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് 21.82 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ടെക്‌നോസിറ്റി മുതല്‍ കരമന വരെയുള്ള 19 സ്റ്റേഷനുകള്‍ ക്രമീകരിച്ചാണ് പദ്ധതി നടപ്പാക്കുക. 4219 കോടി രൂപ പദ്ധതി ചെലവ് പ്രതീക്ഷിക്കുന്നു. കോഴിക്കോടിന് 13.33 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ മെഡിക്കല്‍ കോളേജ് മുതല്‍ മീഞ്ചന്ത വരെ 14 സ്റ്റേഷനുകളുണ്ടാകും. 2057 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.













Discussion about this post