തിരുവനന്തപുരം: സത്യം ജയിക്കുമെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വിജിലന്‍സ് കോടതി ഉത്തവിനു ഹൈക്കോടതിയില്‍ നിന്നും സ്റ്റേ ലഭിച്ചതിനു ശേഷം ക്ലിഫ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സോളാര്‍ കേസില്‍ തനിക്ക് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല. എന്നാല്‍ തട്ടിപ്പാണെന്ന് മനസിലാക്കാന്‍ ഇവരുടെ അറസ്റ്റ് വരെ എത്തേണ്ടി വന്നുവെന്നും മുഖ്യമന്ത്രി സമ്മതിച്ചു. കേസില്‍ ഏത് അന്വേഷണവും നേരിടാന്‍ താന്‍ തയാറാണ്. ഹൈക്കോടതി വിധിയില്‍ പ്രത്യേക ആശ്വാസത്തിന്റെ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
സോളാറുമായി ബന്ധപ്പെട്ട രണ്ടര വര്‍ഷമായി ആരോപണങ്ങള്‍ നിലനില്‍ക്കുകയാണ്. ആരോപണങ്ങള്‍ ഉന്നയിക്കുന്നതല്ലാതെ തെളിവൊന്നും ഇതുവരെ ഹാജരാക്കിയിട്ടില്ല. ടീം സോളാറിനു സര്‍ക്കാര്‍ ഒരു രൂപയുടെ സഹായം പോലും നല്‍കിയിട്ടില്ല. അതിനാല്‍ ആരോപണങ്ങളുടെ തുടക്കത്തില്‍ തന്നെ കേസ് ഇപ്പോഴും നില്‍ക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
തനിക്കെതിരേ കേസെടുക്കണമെന്ന ഉത്തരവിട്ട വിജിലന്‍സ് കോടതി ജഡ്ജിക്കെതിരേ സര്‍ക്കാര്‍ ഒരു പരാതിയും നല്‍കാന്‍ ഉദ്ദേശിക്കുന്നില്ല. ജുഡീഷറുമായി സര്‍ക്കാര്‍ ഏറ്റുമുട്ടലിനില്ല. തനിക്ക് അനുകൂലമായും പ്രതികൂലമായും കോടതി വിധി വന്നാല്‍ സമീപം ഇതുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
താന്‍ ആരെയും പിന്നില്‍ നിന്നും കുത്തിയിട്ടില്ലെന്നും മുഖത്തു നോക്കി കാര്യം പറയുന്നതാണ് തന്റെ ശീലമെന്നും ഐ ഗ്രൂപ്പ് നേതാവ് ആര്‍.ചന്ദ്രശേഖരന്റെ ഫേസ്ബൂക്ക് പോസ്റ്റിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ചന്ദ്രശേഖരന്‍ ആരെയാണ് ഉദ്ദേശിച്ചതെന്ന് അദ്ദേഹത്തോടെ തന്നെ ചോദിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ആര്‍എസ്പിയിലെ കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ സ്ഥാനം രാജിവച്ചത് യുഡിഎഫിന് ഭീഷണിയല്ല. ഇങ്ങോട്ട് വന്നിട്ട് അങ്ങോട്ട് പോയ ആളാണ് കുഞ്ഞുമോനെന്നും ആര്‍എസ്പി യുഡിഎഫില്‍ ഉറച്ചു നില്‍ക്കുകയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
Discussion about this post