കൊച്ചി: പി.സി.ജോര്‍ജിനെ കേരള കോണ്‍ഗ്രസ്-സെക്കുലറില്‍ നിന്നും പുറത്താക്കിയെന്ന് പാര്‍ട്ടി ചെയര്‍മാന്‍ ടി.എസ്.ജോണ്‍. കൊച്ചിയില്‍ വാര്‍ത്താ സമ്മേളനം നടത്തിയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
പാര്‍ട്ടിക്ക് ഇടതുമുന്നണിയുമായി സഹകരിക്കാന്‍ താത്പര്യമില്ലാതിരുന്നിട്ടും ജോര്‍ജ് ഇടതു നേതാക്കളുമായി ചര്‍ച്ച നടത്തിയതിനാണ് നടപടി. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഇടതു മുന്നണിയുമായി പ്രാദേശിക ധാരണയുണ്ടാക്കിയിരുന്നുവെന്നും എന്നാല്‍ തങ്ങളെ എല്‍ഡിഎഫില്‍ എടുക്കില്ലെന്ന് സിപിഎം നേതാക്കള്‍ പ്രഖ്യാപിച്ചതോടെ ഇത് അടഞ്ഞ അധ്യായമായെന്നും ടി.എസ്.ജോണ്‍ പറഞ്ഞു.
സെക്കുലറിന്റെ ഇടതു മുന്നണി പ്രവേശനം അടഞ്ഞ അധ്യായമായതോടെയാണ് അവിടെ ചേക്കാറാന്‍ ശ്രമിക്കുന്ന ജോര്‍ജിനെ പുറത്താക്കുന്നത്. ഇടതു മുന്നണിയില്‍ പ്രവേശിച്ച് പലയിടങ്ങളിലും സെക്കുലറിന്റെ നേതാക്കള്‍ സീറ്റും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ജോര്‍ജിനെ സ്വീകരിക്കുന്നതില്‍ പ്രദേശിക സിപിഎം നേതൃത്വത്തിന്റെ കടുത്ത എതിര്‍പ്പ് നിലനില്‍ക്കുകയാണ്. അതിനാല്‍ സിപിഎം നേതൃത്വവും ജോര്‍ജിനെ തള്ളുകയായിരുന്നു.
Discussion about this post