തിരുവനന്തപുരം: തിരികെയെത്തിയ നിര്‍ധനരും ദുരിതമനുഭവിക്കുന്നവരുമായ പ്രവാസി കേരളീയര്‍ക്കുവേണ്ടിയുള്ള ദുരിതാശ്വാസ പദ്ധതിയായ സാന്ത്വന പദ്ധതി പ്രകാരം നല്‍കിവരുന്ന വിവിധ ധനസഹായങ്ങളുടെ തുക വര്‍ധിപ്പിച്ചതായി പ്രവാസി കാര്യ മന്ത്രി കെ.സി. ജോസഫ് .
ഇതനുസരിച്ച് മരണാനന്തര സഹായമായി പരമാവധി നല്‍കിയിരുന്ന തുക പതിനായിരത്തില്‍ നിന്നും ഒരു ലക്ഷമായും, പരമാവധി ചികിത്സാ സഹായമായി നല്‍കിയിരുന്ന തുക പതിനായിരത്തില്‍ നിന്ന് അന്‍പതിനായിരം രൂപയായും, വിവാഹ ധനസഹായം ഏഴായരത്തി അഞ്ഞൂറ് രൂപയില്‍ നിന്നും പതിനയ്യായിരം രൂപയായും വീല്‍ചെയര്‍/ക്രച്ചസ് വാങ്ങുന്നതിനുള്ള ധനസഹായം അയ്യായിരം രൂപയില്‍ നിന്നും പതിനയ്യായിരം രൂപയായുംവര്‍ധിപ്പിച്ചു. പദ്ധതിപ്രകാരം സംസ്ഥാനത്ത് മൊത്തം 6552 പേര്‍ക്ക് 23.74 കോടി രൂപ വിതരണം ചെയ്തു. ധനസഹായം ലഭിക്കുന്നതിനുള്ള വാര്‍ഷിക കുടുംബ വരുമാന പരിധി ഇരുപത്തയ്യായിരം രൂപയില്‍ നിന്നും ഒരു ലക്ഷം രൂപയായി ഉയര്‍ത്തി.
Discussion about this post