തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിന് ആഭിമുഖ്യത്തില്‍ വഴുതയ്ക്കാട് സര്‍ക്കാര്‍ വനിതാ കോളേജില്‍ ഫെബ്രുവരി 20 ന് തൊഴില്‍ മേള (നിയുക്തി-16) സംഘടിപ്പിക്കും. തൊഴില്‍ മേളയില്‍ പങ്കെടുക്കാനായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ ലൈന്‍ രജിസ്ട്രേഷന് നിര്‍ബന്ധമാണ്. ഇതിനായി www.jobfestkerala.gov.in.എന്ന വെബ് സൈറ്റില്‍ നേരിട്ടോ, അടുത്തുള്ള എംപ്ളോയ്മെന്റ് എക്സ്ചേഞ്ചു വഴിയോ രജിസ്റ്റര്‍ ചെയ്യാം. 4600 ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. മെഡിക്കല്‍ ട്രാന്സ്ക്രിപ്ഷനിസ്റ്റ,് ഫാര്‍മസിസ്റ്റ്, നഴ്സുമാര്‍, റേഡിയോളജിസ്റ്റ്, ലാബ് ടെക്നീഷ്യന് , ഫിസീഷ്യന് അസിസ്റ്റന്റ്, എ.സി മെക്കാനിക്, ഡയറ്റീഷ്യന്, ഡയാലിസിസ് ടെക്നീഷ്യന് തുടങ്ങിയ ഒഴിവുകളും ഹോട്ടല്‍ മാനേജ്മെന്റ് മേഖലയിലും വളരെയധികം ഒഴിവുകള്‍ ഉണ്ട്. മതിയായ വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അടിയന്തരമായി Health Care Hospitality കാറ്റഗറിയില്‍ രജിസ്റ്റല്‍ ചെയ്യാം.
Discussion about this post