തിരുവനന്തപുരം: റബര്‍ വിലസ്ഥിരതാ ഫണ്ടിലേക്ക് 500 കോടി രൂപ വകയിരുത്തുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. കഴിഞ്ഞ വര്‍ഷത്തെ 300 കോടി രൂപയില്‍ നിന്ന് 200 കോടി കൂടി കൂട്ടിയാണ് ഇത്. കര്‍ഷകരില്‍ നിന്ന് 150 രൂപയ്ക്ക് റബര്‍ സംഭരിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്്ടി ബജറ്റ് പ്രഖ്യാപനത്തില്‍ അറിയിച്ചു. കൂടാതെ മറ്റു പ്രഖ്യാപനങ്ങള്‍ താഴെ പറയുന്നു.
നെല്‍കൃഷി വികസനത്തിന് 35 കോടി
നാളികേര വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 26 കോടി
കാര്‍ഷികമേഖലയ്ക്ക് 764.21 കോടി
ചിറ്റൂരില്‍ കാര്‍ഷിക കോളജ്
സമഗ്ര തീരദേശ പദ്ധതി രൂപീകരിക്കും
പെന്‍ഷന്‍കാര്‍ക്ക് നൂതന ഇന്‍ഷുറന്‍സ് പദ്ധതി
24000 കോടിയുടെ വാര്‍ഷിക പദ്ധതി രൂപീകരിക്കും.
മത്സ്യബന്ധന മേഖലയ്ക്ക് 169.3 കോടി
വടകരയില്‍ ഫിഷ് ലാന്‍ഡിംഗ് സെന്റര്‍
പച്ചത്തേങ്ങ കിലോ 20 രൂപയ്ക്ക് സംഭരിക്കാന്‍ 20 കോടി
അഞ്ച് വര്‍ഷം കൊണ്ട് 500 മത്സ്യവിപണന കേന്ദ്രങ്ങള്‍ തുടങ്ങും. ഈ വര്‍ഷം 100 എണ്ണം ആരംഭിക്കും.
100 പഞ്ചായത്തുകളില്‍ പൊതുശ്മശാനം നിര്‍മ്മിക്കുന്നതിനു 20 കോടി
സമഗ്ര തീരദേശ വികസന പദ്ധതി കൊണ്്ടുവരും
ശബരിമല മാസ്റ്റര്‍പ്ലാന്‍ സമയബന്ധിതമായി നടപ്പാക്കാന്‍ 40 കോടി രൂപ
തൊഴിലുറപ്പ് പദ്ധതിക്ക് 50 ലക്ഷം രൂപ
മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കാന്‍ 100 കോടി രൂപ
എല്ലാവര്‍ക്കും വീട് എന്ന കേന്ദ്രപദ്ധതിക്ക് 25 കോടി രൂപ സംസ്ഥാനം നല്കും
ജലസേചന പദ്ധതികള്‍ക്ക് 491.47 കോടി
മത്സ്യത്തൊഴിലാളികള്‍ക്കുള്ള ദുരിതാശ്വാസം 1800 ല്‍ നിന്ന് 2700 ആക്കും
ഗ്രാമവികസനത്തിന് 4507 കോടി രൂപ
ക്ഷീരമേഖലയ്ക്ക് 92.5 കോടി
കുടുംബശ്രീക്ക് 130 കോടി
എല്‍ഇഡി ബള്‍ബുകള്‍ നല്കുന്ന പദ്ധതിക്ക് 150 കോടി
ഒമ്പതു വാട്ടിന്റെ രണ്്ട് എല്‍ഇഡി ബള്‍ബുകള്‍ വീതം ഓരോ വീട്ടിലും നല്കും
കേരള നദീതട അതോറിറ്റിക്കായി രണ്്ടു കോടി രൂപ
അതിവേഗ റെയില്‍ പദ്ധതിക്ക്് ഡിഎംആര്‍സി സമര്‍പ്പിച്ച പദ്ധതിരേഖ സര്‍ക്കാര്‍ അംഗീകരിച്ചു
അനെര്‍ട്ടിന് 43.88 കോടി
യുവരംരംഭകരെ സഹായിക്കാന്‍ 12 കോടി
കൈത്തറി മേഖലയ്ക്ക് 70.3 കോടി രൂപ അധികം നല്കും
കയര്‍ മേഖലയ്ക്ക് 117 കോടി അധികം നല്കും
ഐടി വികസനത്തിന് 458.82 കോടി
ഐടി മേഖലയില്‍ 1000 സ്റ്റാര്‍ട്ട് അപ് സംരംഭങ്ങള്‍ക്ക് 25 കോടി
അക്ഷയ പദ്ധതിക്ക് മൂന്നു കോടി
ഹൈടെക് അഗ്രികള്‍ച്ചര്‍ വികസനത്തിന് 2.7 കോടി
ബാണാസുര സാഗര്‍ സൗരോര്‍ജ മോഡല്‍ പദ്ധതി വ്യാപിപ്പിക്കും
പശ്ചിമഘട്ട സംരക്ഷണത്തിന് 15 കോടി
മെട്രോയ്ക്കും വിഴിഞ്ഞം പദ്ധതിക്കും 2536.07 കോടി
വൈദ്യുത ബോര്‍ഡിന് 1622.7 കോടി രൂപ
എംഎല്‍എ ഫണ്്ടിന് 141 കോടി രൂപ
ശുചിത്വമിഷന് 26 കോടി
വനം,വന്യജീവി മേഖലയ്ക്കായി 210 കോടി രൂപ
നീര ഉത്പാദന സബ്‌സിഡിക്ക് അഞ്ചുകോടി
മൃഗസംരക്ഷണത്തിന് 290 കോടി
പൂന്തുറ, വലിയതുറ മത്സ്യബന്ധന തുറമുഖങ്ങള്‍ക്ക് 10 കോടി
ചെറുകിട വ്യവസായങ്ങളുടെ വികസനത്തിന് 110.54 കോടി
അങ്കമാലിയില്‍ 3,000 കോടിയുടെ തുണിനിര്‍മാണ ഫാക്ടറി
റോഡുകള്‍ക്കും പാലങ്ങള്‍ക്കും 1,206 കോടി
സംസ്ഥാന ഹൈവേകളുടെ വികസനത്തിന് 25 കോടി
കാഞ്ഞിരപ്പള്ളി ബൈപാസിനായി സ്ഥലമേറ്റെടുക്കുന്നതിന് 20 കോടി രൂപ
പാലാ-ഏറ്റുമാനൂര്‍ ഹൈവേ നാലുവരിയാക്കാന്‍ 20 കോടി
എറണാകുളം-ഏറ്റുമാനൂര്‍ പാത നാലുവരിയാക്കും
തുറമുഖങ്ങള്‍ വഴിയുള്ള ചരക്കുനീക്കത്തിന് സാഗരമാല പദ്ധതി
ചേര്‍ത്തല മെഗാ ഫുഡ് പാര്‍ക്കിന് 16 കോടി
തൊടുപുഴ ഫ്‌ളൈ ഓവറിന് 10 കോടി
ശബരിമല- കളമശേരി പാതയ്ക്ക് 25 കോടി
കൊച്ചിയില്‍ സിഎന്‍സി ബസുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍
വയനാട് പാക്കേജിന് 19 കോടി
കാസര്‍ഗോഡ് പാക്കേജിന് 87.98 കോടി
തിരുവനന്തപുരം പള്ളിമുക്കില്‍ നോളജ് സിറ്റി
ഒരു വീട്ടില്‍ ഒരു അക്വേറിയം പദ്ധതിക്ക് അഞ്ചു കോടി
കേരള എയര്‍ സര്‍വീസിന് 10 കോടി
ഉള്‍നാടന്‍ ജലപാതാ വികസനത്തിനായി 125.32 കോടി
അന്തര്‍സംസ്ഥാന ബസ് സര്‍വീസിന് ആധുനിക ബസുകള്‍
കൊച്ചി ബിനാലെക്ക് 7.5 കോടി
വിനോദസഞ്ചാര മേഖലയില്‍ 24 പുതിയ പദ്ധതികള്‍
റീജണല്‍ കാന്‍സര്‍ സെന്റര്‍ വികസനത്തിന് 59.35 കോടി
വിദ്യാഭ്യാസ മേഖലയിലെ വികസനത്തിന് 1330.79 കോടി
ഹയര്‍ സെക്കന്‍ഡറി മേഖലയ്ക്ക് 67 കോടി രൂപ
സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 14 കോടി
സംസ്ഥാനത്തെ 100 സ്‌കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാന്‍ 14 കോടി
ഉച്ചഭക്ഷണ പദ്ധതിക്ക് 106.06 കോടി
10 കോളജുകളെ സെന്റര്‍ ഓഫ് എക്‌സലന്‍സായി ഉയര്‍ത്തും
22 ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകള്‍
സാങ്കേതിക വിദ്യാഭ്യാസ മേഖലയ്ക്ക് 231.45 കോടി
സാംസ്‌കാരിക വകുപ്പിന് 91.22 കോടി
ശിവഗിരിയില്‍ ശ്രീനാരായണ മ്യൂസിയം
മലപ്പുറത്ത് പൈതൃക മ്യൂസിയം
ചലച്ചിത്ര വികസന കോര്‍പറേഷന് നാലു കോടി
ഹജ്ജ് കമ്മിറ്റിക്കായുള്ള ഗ്രാന്റ് വര്‍ധിപ്പിച്ചു
മണ്ണാര്‍ക്കാട്ട് വനിതാ പോളി ടെക്‌നിക്
ആരോഗ്യമേഖലയ്ക്ക് 1,013.11 കോടി
സ്ത്രീകളുടെയും ശിശുക്കളുടെയും ആശുപത്രികള്‍ക്കായി 18.3 കോടി
ആരോഗ്യ വിദ്യാഭ്യാസത്തിനായി 393.88 കോടി
ഹരിപ്പാട്ട് നഴ്‌സിംഗ് കോളജ് ആരംഭിക്കും
മെഡിക്കല്‍ കോളജ് ആശുപത്രികളിലെ കാന്‍സര്‍ വിഭാഗം ശക്തിപ്പെടുത്തും
പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കും
പരിയാരം മെഡിക്കല്‍ കോളജിന് 100 കോടി
ആയുര്‍വേദ മെഡിക്കല്‍ കോളജുകള്‍ക്കായി 33 കോടി
ഭവനനിര്‍മാണ പദ്ധതികള്‍ക്കായി 70.92 കോടി
ഇടുക്കിയിലും തൃത്താലയിലും മിനി സിവില്‍ സ്‌റ്റേഷന്‍
നഗരവികസനത്തിനായി 694 കോടി
കണ്ണൂര്‍ നഗരവികസനത്തിന് 10 കോടി
തൊഴില്‍ മേഖലയ്ക്കായി 509.43
നോര്‍ക്കയ്ക്ക് 28 കോടി
ഫയര്‍ ഫോഴ്‌സിന് 39 കോടി
പട്ടികജാതി വികസനത്തിന് 456.97 കോടി
പട്ടികവര്‍ഗ വിഭാഗത്തിനായി 13.5 കോടി
കാന്‍സര്‍ ബാധിതരായ പട്ടികജാതിക്കാര്‍ക്ക് പൂര്‍ണ സൗജന്യചികിത്സ
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി 10 കോടി
ആശാകിരണം പദ്ധതിക്ക് 32 കോടി
അഞ്ചുവര്‍ഷത്തിലേറെയായി ഭര്‍ത്താവ് ഉപേക്ഷിച്ച സ്ത്രീകള്‍ക്ക് വിധവാ പെന്‍ഷന്‍.
Discussion about this post