തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവം പ്രമാണിച്ച് ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെ നോണ്‍ സബ്‌സിഡി ഇനത്തില്‍ നീതി ഗ്യാസ് സിലിണ്ടറുകള്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ട് എടുത്തുകൊണ്ടുപോകാന്‍ സംവിധാനം ഏര്‍പ്പെടുത്തി. നീതി ഗ്യാസ് കണക്ഷന്‍ ഒന്നിന് 2,800 രൂപയാണ് ആകെ നല്‍കേണ്ടത്. അതില്‍ രണ്ടായിരം രൂപ സിലിണ്ടറും റഗുലേറ്ററും തിരികെ ഏല്‍പ്പിക്കുമ്പോള്‍ നല്‍കും (മിനിമം രണ്ട് വര്‍ഷം). ഒരാളിന് ഒരേ സമയം രണ്ട് സിലിണ്ടറുകള്‍ വരെ നല്‍കും.
			


							









Discussion about this post