ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാല മുന്‍ അധ്യാപകന്‍ എസ്.എ.ആര്‍. ഗിലാനിയെ അറസ്റ്റ് ചെയ്തു. ഡല്‍ഹി പ്രസ് ക്ലബില്‍ വച്ച് ഗിലാനിയുടെ നേതൃത്വത്തില്‍ അഫ്‌സല്‍ ഗുരു അനുസ്മരണം നടത്തിയെന്ന കേസിലാണ് അറസ്റ്റ്. വൈദ്യ പരിശോധനയ്ക്കായി ഗിലാനിയെ ആസ്പത്രിയിലേക്ക് മാറ്റി. ഉടനെ കോടതിയില്‍ ഹാജരാക്കും.
ഒരു സംഘം ആളുകള്‍ കഴിഞ്ഞ പത്താം തീയതിയാണ് ഡല്‍ഹി പ്രസ് ക്ലബില്‍ പരിപാടി നടത്തിയത്. യോഗത്തിനിടെ ഇവര്‍ ഇന്ത്യാ വിരുദ്ധമുദ്രാവാക്യം വിളിച്ചതായാണ് കേസ്. ഇതുമായി ബന്ധപ്പെട്ടാണ് രാജ്യദ്രോഹം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തി ഗിലാനി ഉള്‍പ്പെടെ രണ്ട് പേര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തത്.












