തിരുവനന്തപുരം: ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ഈ സാമ്പത്തിക വര്‍ഷത്തെ ഇടക്കാല ഡിവിഡന്റ് തുകയായ 7.77 കോടിയുടെ ചെക്ക് കൊച്ചിന്‍ റിഫൈനറി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രസാദ് കെ.പണിക്കര്‍ മുഖ്യമന്ത്രിക്ക് കൈമാറി. മുഖ്യമന്ത്രിയുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ കെ.ബാബു ബി.പി.സി.എല്‍ ഡപ്യൂട്ടി മാനേജര്‍ എം.വി പ്രഭാകര്‍ ചീഫ് മാനേജര്‍ ജോര്‍ജ് തോമസ് പി.ആര്‍.ഒ വിനോദ് ടി.മാത്യൂ എന്നിവര്‍ പങ്കെടുത്തു.സംസ്ഥാന സര്‍ക്കാരിന് ബി.പി.സി.എല്ലില്‍ 62 ലക്ഷം ഓഹരികളാണുളളത്.












