തിരുവനന്തപുരം: സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ 2015 – ലെ ജൈവവൈവിധ്യ മാധ്യമ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. പത്രമാധ്യമങ്ങളിലെ ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട പരമ്പരകള്‍ക്കുളള പുരസ്‌കാരത്തിന് നദികള്‍ക്കു ബലിയിടാം എന്ന പരമ്പര എഴുതിയ മംഗളം ദിനപത്രത്തിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ ശ്രീ.എം. ജയതിലകന്‍ അര്‍ഹനായി. അന്‍പതിനായിരം രൂപ, ഫലകം, പ്രശസ്തിപത്രം എന്നിവയാണ് സമ്മാനിക്കുക.
മാത്യഭൂമി ദിനപത്രത്തിലെ സീനിയര്‍ കറസ്‌പോണ്ടന്റ് കെ.ആര്‍.പ്രഹ്‌ളാദന്‍ മാധ്യമം ദിനപത്രത്തിലെ സീനിയര്‍ കറസ്‌പോണ്ടന്റ് അഷ്‌റഫ് വട്ടപ്പാറ, മാത്യഭൂമി ദിനപത്ത്രിലെ കാസര്‍കോഡ് റിപ്പോര്‍ട്ടര്‍ പി.പി ലിബീഷ്‌കുമാര്‍ എന്നിവരുടെ ഗൗരവപൂര്‍ണമായ സമീപനത്തിന് ജൂറിയുടെ അഭിനന്ദന പരാമര്‍ശം ലഭിച്ചു. ദ്യശ്യ-മാധ്യമ പരിപാടികളില്‍ മാത്യഭൂമി ന്യൂസ് സീനിയര്‍ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് ബിജു പങ്കജ് തയ്യാറാക്കി മാത്യഭൂമി ന്യൂസ് സംപ്രഷണം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യന്‍ ഹോണ്‍ബില്‍ സിംഫണി ഓഫ് ലൈഫ് -ഉം തിരുവനന്തപുരം സ്വദേശി എം. വേണുകുമാര്‍ തയ്യാറാക്കി വിക്ടേഴ്‌സ് ചാനല്‍ സംപ്രേഷണം ചെയ്ത നെന്മാണിക്യവും പുരസ്‌കാരത്തിന് അര്‍ഹമായി. ഇരുപത്തയ്യായിരം രൂപയും, ഫലകവും, പ്രശസ്തിപത്രവുമാണ് ഇരുവര്‍ക്കും സമ്മാനിക്കുക.
അവാര്‍ഡുകള്‍ കോട്ടയത്ത് നെഹ്‌റു സ്റ്റേഡിയത്തില്‍ ഫെബ്രുവരി 24 വരെ നടക്കുന്ന ദേശീയ ജൈവവൈവിധ്യ മേളയോടനുബന്ധിച്ച് നാളെ (ഫെബ്രുവരി 19) വൈകിട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമ്മാനിക്കും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സംബന്ധിക്കും.
Discussion about this post