തിരുവനന്തപുരം: ലോകത്തെ ആദ്യത്തെ പൂര്‍ണ്ണ മദ്യ മുക്ത സംസ്ഥാനമായി കേരളം 2030-ഓടെ അറിയപ്പെടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സുബോധം ഐക്കണ്‍ 2016 ഒന്നാം അന്തര്‍ദേശീയ കോണ്‍ഫറന്‍സ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് മദ്യ നയം നടപ്പാക്കിയത് സര്‍ക്കാരിന്റെ ചരിത്രപരമായ തീരുമാനമാണ്. മദ്യനിയന്ത്രണം നടപ്പാക്കിയതോടെ സംസ്ഥാനത്ത് മദ്യ ഉപഭോഗം 24 ശതമാനം കുറഞ്ഞു. സര്‍ക്കാരിന്റെ മദ്യനയം പാവപ്പെട്ട ആള്‍ക്കാര്‍ക്കാണ് ഏറെ ഗുണമുണ്ടാക്കിയത്. അമ്മമാരുടെ കണ്ണീരൊപ്പാനും കുടുംബങ്ങളില്‍ സമാധാനവും കുട്ടികള്‍ക്ക് കളിച്ചുവരാനുള്ള അന്തരീക്ഷവും ഒരുക്കി. കുറ്റകൃത്യങ്ങളും അപകട നിരക്കും മദ്യ നിയന്ത്രണത്തോടെ ഗണ്യമായി കുറഞ്ഞു. ജീവിത സാഹചര്യം മെച്ചപ്പെട്ടെങ്കിലും മദ്യാസക്തി കുറയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. 2030 ഓടെ ലോകത്തിന് ഈ വിഷയത്തില്‍ കേരളം മാതൃകയാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ‘ടാഗോര്‍ തീയറ്ററില്‍ നടന്ന സമ്മേളനത്തില്‍ എക്‌സൈസ് വകുപ്പ് മന്ത്രി കെ. ബാബു അധ്യക്ഷനായിരുന്നു. സംസ്ഥാനത്തെ മദ്യവിമുക്തമാക്കാന്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന സുബോധം പദ്ധതിയ്ക്ക് ആദ്യഘട്ടമായി 78 കോടി രൂപ നല്‍കും. അടുത്ത രണ്ട് സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ 148 കോടിയുടെ പദ്ധതിയും നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. നികുതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡബ്‌ള്യൂ ആര്‍ റെഡ്ഡി സ്വാഗതം പറഞ്ഞു. സുബോധം ഉപദേഷ്ടാവ് ജോണ്‍സണ്‍ ജെ ഇടയാറന്‍മുള ആമുഖ പ്രസംഗം നടത്തി. ആഗോള മദ്യനിരോധന നയ രൂപീകരണ ദേശീയ ഉപദേഷ്ടാവ് ഡോറിക് ക്വാസ്‌വെല്‍, എക്‌സൈസ് കമ്മീഷണര്‍ അനില്‍ സേവ്യര്‍, സുബോധം ഡയറക്ടര്‍ ഡോ. കെ അമ്പാടി എന്നിവര്‍ സന്നിഹിതരായിരുന്നു
Discussion about this post