തിരുവനന്തപുരം: പൈതൃക മേഖലകളില്‍ നടക്കുന്നതോ നടത്താന്‍ ഉദ്ദേശിക്കുന്നതോ ആയ എല്ലാ മരാമത്ത് പണികളും നിര്‍ത്തിവയ്ക്കാന്‍ സാസ്‌കാരിക വകുപ്പ് മന്ത്രി കെ.സി. ജോസഫ് തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പുരാവസ്തു വകുപ്പിന്റെ വിശദമായ പരിശോധനക്കും വിലയിരുത്തലിനും ശേഷം മാത്രമേ ഈ മേഖലയില്‍ മരാമത്ത് പണികള്‍ നടത്താന്‍ പാടുള്ളുവെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി. പൈതൃക മേഖലയില്‍ ബന്ധപ്പെട്ട അധികാരികളുടെ അറിവോ സമ്മതമോ ഇല്ലാതെ നടത്തുന്ന പ്രവൃത്തികള്‍ ഗുരുതരമായ വീഴ്ചയാണെന്ന് മന്ത്രി പറഞ്ഞു. പത്മ തീത്ഥക്കുളത്തിന്റെ തെക്കുഭാഗത്തുളള കല്‍മണ്ഡപം ഇളകിയതും കുളക്കടവില്‍ മരാമത്ത് പണികള്‍ നടത്തിയതും സംബന്ധിച്ച് ആര്‍ക്കിയോളജി ഡയറക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടുകളും കളക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്.
Discussion about this post