തിരുവനന്തപുരം ചെങ്ങന്നൂര്‍ സബര്‍ബന്‍ ട്രെയിന്‍ സര്‍വീസിന് റയില്‍വേ ബജറ്റില്‍ അനുമതി. നിലവിലുള്ള പാതയുടെ ശേഷി കൂട്ടുന്നതിനാല്‍ പുതിയ പാതയൊ കൂടുതല്‍ സ്ഥലമെടുപ്പൊ വേണ്ടി വരില്ലെന്നതാണ് പദ്ധതിയുടെ പ്രത്യേകത. ഇതിനായി പുതിയ റെയില്‍വേ സിഗ്‌നലിങ് സംവിധാനം ഏര്‍പ്പെടുത്തും. സംസ്ഥാനസര്‍ക്കാരിന്‍റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. പുതിയ സിഗ്‌നലിങ് സിസ്റ്റം വരുന്നതോടെ 144ല്‍ കൂടുതല്‍ തീവണ്ടികള്‍ക്ക് ഈ റൂട്ടില്‍ സര്‍വീസ് നടത്താന്‍ കഴിയും.
Discussion about this post