തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബര്‍ 2മുതല്‍ സമ്പൂര്‍ണ്ണ ശൗചാലയമെന്ന ലക്ഷ്യം നടപ്പാക്കുമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. ശുചിത്വ മിഷനുവേണ്ടി സ്വച്ച് ‘ഭാരത് പദ്ധതി നടപ്പാക്കാന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് പൊതുഇടങ്ങളിലെ ശൗചാലയങ്ങളുടെ പൂര്‍ത്തീകരണം ആവശ്യകതയിലേക്ക് എത്തിച്ചേരുില്ല. കേരളത്തിലെ ജനങ്ങളില്‍ 96ശതമാനം ശൗചാലയങ്ങള്‍ ഉപയോഗിക്കുന്നു. ഇക്കാര്യത്തില്‍ രാജ്യത്ത് കേരളം ഒന്നാം സ്ഥാനത്താണ്. ഖര-ദ്രവ്യ മാലിന്യ സംസ്‌കരണത്തിന് സര്‍ക്കാര്‍ നൂതനപദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ‘ഭൂമിശാസ്ത്രപരമായി പ്രത്യേകതകള്‍ ഉള്ള അട്ടപ്പാടി, കുട്ടനാട്, തീരദേശ മേഖല, പട്ടികജാതി പട്ടികവര്‍ഗ ജനവിഭാഗങ്ങള്‍ അധിവസിക്കുന്ന മേഖലയില്‍ മാലിന്യസംസ്‌കരണ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാനം പരിമിതികള്‍ നേരിടുന്നുണ്ട്. സമ്പൂര്‍ണ ശുചിത്വം എന്ന ലക്ഷം കൈവരിക്കാന്‍ സാമൂഹിക സാമ്പത്തിക സുരക്ഷിതത്വത്തില്‍ സംസ്ഥാനം എത്തിച്ചേരേണ്ടതുണ്ട്. ലക്ഷ്യത്തില്‍ എത്തിച്ചേരാന്‍ സര്‍ക്കാരിനൊപ്പം വ്യവസായ പ്രമുഖരുടെയും കൂട്ടായ പരിശ്രമം വേണമെന്നും ഗവര്‍ണര്‍ പറഞ്ഞു. യോഗത്തില്‍ പിന്‍സിപ്പല്‍ സെക്രട്ടറി ജെയിംസ് വര്‍ഗീസ്, ശുചിത്വ മിഷന്‍ ഡയറക്ടര്‍ ഡോ. വാസുകി, എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അജിത്ത്കുമാര്‍ എന്നിവര്‍ സിഹിതരായിരുന്നു.
Discussion about this post