തിരുവനന്തപുരം: ഈഞ്ചക്കലില്‍ 20 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ലക്‌സിന് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തറക്കല്ലിട്ടു. കഴക്കൂട്ടം-കോവളം ബൈപാസ് റോഡിനോടു ചേര്‍ന്ന് ഈഞ്ചക്കലില്‍ കെഎസ്ആര്‍ടിസിയുടെ അഞ്ചേമുക്കാല്‍ ഏക്കര്‍ സ്ഥലത്താണ് ആധുനിക സൗകര്യങ്ങളോടുകൂടിയ ബസ് ടെര്‍മിനല്‍ നിര്‍മിക്കുന്നത്.
നാലുനിലയില്‍ നിര്‍മാണം പൂര്‍ത്തിയാക്കുന്ന ടെര്‍മിനലില്‍ ഒരേ സമയം നൂറു ബസുകള്‍ക്കു പാര്‍ക്ക് ചെയ്യാനാവും. ടെര്‍മിനലിന്‍റെ പണി പൂര്‍ത്തിയായാല്‍ തിരുവനന്തപുരത്തു നിന്നും അയല്‍ സംസ്ഥാനങ്ങളിലേക്കുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ ഇനി ഈഞ്ചക്കലില്‍ നിന്നായിരിക്കും പുറപ്പെടുക. ഇതോടെ ഈ പ്രദേശത്തിന്റെ വികസനം ത്വരിതഗതിയിലാവുമെന്ന് ഗതാതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ആരോഗ്യ-ദേവസ്വംമന്ത്രി വി.എസ്. ശിവകുമാര്‍, കെഎസ്ആര്‍ടിസി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അന്റണി ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.
Discussion about this post