തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തിരുവനന്തപുരത്ത് പ്രഖ്യാപിച്ചു. സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ഒഴിവു ദിവസത്തെ കളിയാണ് മികച്ച ചിത്രം. ചാര്‍ളി എന്ന ചിത്രത്തിലെ അഭിനയത്തിനു ദുല്‍ഖര്‍ സല്‍മാന്‍ മികച്ച നടനായും എന്ന് നിന്റെ മൊയ്തീന്‍, ചാര്‍ളി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനു പാര്‍വതിയെ മികച്ച നടിയായും തെരഞ്ഞെടുത്തു. എന്ന് നിന്റെ മൊയ്തീന്‍ (സംവിധാനം ആര്‍.എസ്.വിമല്‍) ജനപ്രിയ ചിത്രമായും തെരഞ്ഞെടുക്കപ്പെട്ടു. ലുക്കാ ചുപ്പി, സു സു സുധി വാത്മീകം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനു ജയസൂര്യ പ്രത്യേക ജൂറി പരാമര്‍ശം നേടി.
ചാര്‍ളി സംവിധാനം ചെയ്ത മാര്‍ട്ടിന്‍ പ്രക്കാട്ടാണ് മികച്ച സംവിധായകന്‍. മികച്ച സംവിധായകന്‍, നടന്‍, നടി എന്നിവയുള്‍പ്പടെ എട്ട് പുരസ്‌കാരങ്ങള്‍ ചാര്‍ളി സ്വന്തമാക്കി. മനോജ് ഖാന സംവിധാനം ചെയ്ത അമീബയാണ് മികച്ച രണ്ടാമത്തെ ചിത്രം. നിര്‍ണായകം എന്ന ചിത്രത്തിലെ അഭിനയത്തിനു പ്രേം പ്രകാശിനു മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം ലഭിച്ചു. മികച്ച നവാഗത സംവിധായകയ്ക്കുള്ള പുരസ്‌കാരം ശ്രീബാല കെ. മേനോനു ലഭിച്ചു.
പി.വി.അഞ്ജലി മികച്ച സ്വഭാവ നടി ചിത്രം ബെന്‍ . ഗൗരവ് ജി. മേനോന്‍ (ബെന്‍), ജാനകി മേനോന്‍ (മാല്‍ഗുഡി ഡെയ്‌സ്) എന്നിവര്‍ മികച്ച ബാലതാരങ്ങളായി. തിരക്കഥ – മാര്‍ട്ടിന്‍ പ്രക്കാട്ട്-ആര്‍. ഉണ്ണി ചിത്രം ചാര്‍ളി . എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ പാട്ടുകള്‍ എഴുതിയ റഫീഖ് അഹമ്മദാണ് മികച്ച ഗാനരചയിതാവ്. ഇടവപ്പാതി, എന്ന് നിന്റെ മൊയ്തീന്‍ എന്നീ ചിത്രങ്ങളിലെ പാട്ടുകള്‍ ഒരുക്കിയ രമേഷ് നാരയണന്‍ മികച്ച സംഗീത സംവിധായകന്റെ പുരസ്‌കാരം സ്വന്തമാക്കി.
മികച്ച ഛായാഗ്രാഹകന്‍ – ജോമോന്‍ ടി. ജോണ്‍ ചിത്രം ചാര്‍ളി, മികച്ച ചിത്രസംയോജകന്‍ മനോജ് ചിത്രം ഇവിടെ, പി.ജയചന്ദ്രനെ മികച്ച ഗായകനായും മധുശ്രീ നാരായണനെ മികച്ച ഗായികയായും ജൂറി തെരഞ്ഞെടുത്തു. പത്തേമാരി, നീന എന്നീ ചിത്രങ്ങള്‍ക്ക് പശ്ചാത്തലസംഗീതം ഒരുക്കിയ ബിജിപാലും പുരസ്‌കാരം നേടി. മികച്ച കഥാകൃത്ത് – ഹരികുമാര്‍ ചിത്രം കാറ്റും മഴയും.
Discussion about this post