തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി വരുന്ന വൈവിധ്യമാര്‍ന്ന ഇ-ഗവേണന്‍സ് സേവനങ്ങള്‍ പൊതുജനങ്ങള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ലഭ്യമാക്കുന്നതിനുവേണ്ടി സംസ്ഥാന ഐ.ടി മിഷന്‍ സെക്രട്ടേറിയറ്റ് സമുച്ചയത്തില്‍ നടപ്പിലാക്കുന്ന സെക്രട്ടേറിയറ്റ് പബ്ലിക് വൈ-ഫൈ പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സെക്രട്ടേറിയറ്റില്‍ നിര്‍വഹിച്ചു.
സെക്രട്ടേറിയറ്റ് പബ്ലിക് വൈ-ഫൈ പദ്ധതി നിലവില്‍ വരുന്നതോടുകൂടി സെക്രട്ടേറിയറ്റിലെ സന്ദര്‍ശകരായ പൊതുജനങ്ങള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഇന്റര്‍നെറ്റ് സൗകര്യം തികച്ചും സൗജന്യമായി ലഭ്യമാകും. സെക്രട്ടേറിയറ്റിലെ സന്ദര്‍ശകരായ പൊതുജനങ്ങള്‍ക്ക് ഈ പബ്ലിക് വൈ-ഫൈ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഉപയോഗിച്ച് സ്മാര്‍ട്ട് ഫോണ്‍/ടാബ്‌ലറ്റ്/ലാപ്‌ടോപ് എന്നിവയിലൂടെ സെക്രട്ടേറിയറ്റ് പരിസരത്തു നിന്നുതന്നെ അവരുടെ ഫയലിന്റെയും സമര്‍പ്പിച്ചിരിക്കുന്ന പരാതികളുടെയും നിജസ്ഥിതി, ഫയല്‍ നീക്കം തുടങ്ങിയവ യാതൊരു ചെലവും കൂടാതെ അറിയാന്‍ സാധിക്കും.
Discussion about this post