തിരുവനന്തപുരം: തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ തിരുവനന്തപുരം ജില്ലയിലെ പൊതുസ്ഥലങ്ങള്‍ കൈയേറി വിവിധ സ്ഥലങ്ങളില്‍ വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകള്‍ 24 മണിക്കൂറിനകം നീക്കം ചെയ്യേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. റോഡ് ഫണ്ട് ബോര്‍ഡിന്റെ അധീനതയിലുള്ള നഗരത്തിലെ റോഡുകളുടെ ഇരുവശവും കൈയേറി വ്യക്തികളും സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവയും ഉടന്‍ നീക്കം ചെയ്തില്ലെങ്കില്‍ 1999ലെ ഹൈവേ പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം നിയമ നടപടികള്‍ സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.












