മോസ്‌കോ: ഫ്‌ളൈദുബായ് വിമാനം തകര്‍ന്ന് രണ്ട് ഇന്ത്യാക്കാരടക്കം 62 പേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ടുപേര്‍ ഇന്ത്യക്കാരാണ്. ദുബായില്‍ നിന്ന് റഷ്യയിലേക്ക് പോയ എഫ്.ഇസ്ഡ് 981 ബോയിംഗ് 737 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. തെക്കന്‍ റഷ്യയിലെ റോസ്‌തോവ് ഓണ്‍ഡോണ്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ വിമാനത്തിന് തീ പിടിക്കുകയായിരുന്നു.
മൂടല്‍ മഞ്ഞ് കാരണം ആദ്യശ്രമത്തില്‍ ഇറക്കാന്‍ സാധിക്കാതെ പറന്നുയര്‍ന്ന വിമാനം രണ്ടാമത് ഇറക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്. 55 യാത്രക്കാരും ഏഴ് ജോലിക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അഞ്ജു കതിര്‍വേല്‍ അയ്യപ്പന്‍, മോഹന്‍ ശ്യാം എന്നിവരാണ് മരിച്ച ഇന്ത്യാക്കാര്‍. ഇവരെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അറിവായിട്ടില്ല.
റഷ്യന്‍ സമയം പുലര്‍ച്ചെ 3.50 നായിരുന്നു അപകടം.













