ചെന്നൈ : അവധിക്കാലവും വിഷുവും പ്രമാണിച്ച് ദക്ഷിണ റെയില്‍വേ കൊച്ചുവേളി – മംഗലാപുരം റൂട്ടില്‍ സ്പെഷല്‍ ട്രെയിനുകള്‍ ഓടിക്കുന്നു. സ്പെഷല്‍ ഫെയര്‍ സ്പെഷല്‍ ട്രെയിന്‍(06012) ഏപ്രില്‍ ഏഴിനും 13-നും രാത്രി 9.15 ന് തിരിച്ച് അടുത്ത ദിവസം 11.30ന് മംഗലാപുരം ജങ്ഷനില്‍ എത്തും. മംഗലാപുരത്തുനിന്ന് ഏപ്രില്‍ 10-നും 17-നും മെയ് ഒന്നിനും വൈകിട്ട് 3.40-ന് പുറപ്പെടുന്ന വണ്ടി (06013) അടുത്തദിവസം രാവിലെ അഞ്ചിന് കൊച്ചുവേളിയില്‍ എത്തും. കൊല്ലം, കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, എറണാകുളം ടൗണ്‍, ആലുവാ, തൃശ്ശൂര്‍, ഷൊറണൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശേരി, കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട് , കാസര്‍കോട് സ്റ്റോപ്പുണ്ടാകും.
Discussion about this post