കൊച്ചി: ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി അനധികൃതമായി നിര്‍മ്മിച്ച കെട്ടിടം പൊളിക്കാന്‍ സര്‍ക്കാറിന് ഹൈക്കോടതിയുടെ അനുമതി. ബാറുടമ ബിജു രമേശിന്റെ തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ കെട്ടിടം കനാല്‍ കൈയേറിയ ഭൂമിയിലാണ് നിര്‍മിച്ചിരിക്കുന്നതെന്ന് ബോധ്യപ്പെട്ടതിനാല്‍ സര്‍ക്കാറിന് ഉചിതമായ നടപടിയെടുക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
കൃത്യമായ സര്‍വേ നടത്തി സര്‍ക്കാര്‍ ഭൂമിയും ബിജു രമേശിന്റെ ഭൂമിയും തരംതിരിച്ചതിനു ശേഷം മാത്രമേ കെട്ടിടം പൊളിച്ചുമാറ്റുന്നതിന്റെ നടപടികളിലേക്ക് കടക്കാവൂ. പ്രധാന കെട്ടിടത്തിന് പരമാവധി കുറഞ്ഞ നാശം വരുന്ന രീതിയില്‍ മാത്രമേ കെട്ടിടം പൊളിച്ചുമാറ്റാവൂ എന്നും ഉത്തരവില്‍ പറയുന്നു.
Discussion about this post