Friday, September 11, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വാഹനം പിടിച്ചെടുക്കാന്‍ ഉത്തരവ്

by Punnyabhumi Desk
Apr 7, 2016, 04:57 pm IST
in മറ്റുവാര്‍ത്തകള്‍

കൊച്ചി: തിരഞ്ഞെടുപ്പ് ആവശ്യത്തിനായി വാഹനങ്ങള്‍ വിട്ടുകൊടുക്കാത്ത സര്‍ക്കാര്‍ വകുപ്പ് മേധാവികള്‍ക്കെതിരെ അറസ്റ്റുള്‍പ്പടെയുള്ള നിയമനടപടികള്‍ക്ക് ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടര്‍ എം.ജി. രാജമാണിക്യം. വിവിധ കാരണങ്ങള്‍ പറഞ്ഞ് വാഹനം ഒഴിവാക്കാന്‍ ശ്രമിച്ച മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ വാഹനം പിടിച്ചെടുക്കാന്‍ അദ്ദേഹം ഉത്തരവിട്ടു.

തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ റിട്ടേണിംഗ് ഓഫീസര്‍മാര്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍, ഇലക്ട്രറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍, എംസിസി നിരീക്ഷണ സമിതി, ഡിഫെയ്‌സ്‌മെന്റ് സ്‌ക്വാഡ്, ചെലവ് നിരീക്ഷണ സമിതി, തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം എന്നിവയുടെ ആവശ്യത്തിനായി 326 വാഹനങ്ങളാണ് ആവശ്യം. വകുപ്പുതല വാഹനങ്ങള്‍ ഉപയോഗിക്കുകയാണ് പതിവുരീതി. എന്നാല്‍ ഇക്കുറി വാഹനങ്ങള്‍ വിട്ടുകൊടുക്കാന്‍ പല വകുപ്പു മേധാവികളും വിമുഖത കാണിക്കുന്നുണ്ട്. ഇതാണ് കടുത്ത നടപടിക്ക് ജില്ല കളക്ടറെ പ്രേരിപ്പിച്ചത്. തിരഞ്ഞെടുപ്പ് ദിനത്തിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് ബസുള്‍പ്പടെയുള്ള വാഹനങ്ങള്‍ വാടകയ്ക്ക് എടുക്കാന്‍ വ്യവസ്ഥയുണ്ട്. ഓരോ തിരഞ്ഞെടുപ്പിലും കൂടുതല്‍ പരിഷ്‌കാരം ഈ രംഗത്തുണ്ടാകുന്നതിനാല്‍ അവയുടെ മാന്യമായ നടത്തിപ്പിന് കുടുതല്‍ വാഹനങ്ങള്‍ ആവശ്യമായി വരുന്നുണ്ട്. താലൂക്കുകളില്‍ ഡിഫേസ്‌മെന്റ് സ്‌ക്വാഡ്, വിവിധ ആവശ്യങ്ങള്‍ക്കുള്ള പ്രത്യേക സ്‌ക്വാഡുകള്‍ തുടങ്ങി ഒട്ടേറെ പുതിയ സംരംഭങ്ങള്‍ അടുത്തകാലത്തായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കമ്മിഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവയ്ക്ക് ആവശ്യമായ വാഹന സൗകര്യം ചെയ്തുകൊടുക്കേണ്ട ബാധ്യത ജില്ല തിരഞ്ഞെടുപ്പ് ഓഫീസിനാണ്. അവശ്യവിഭാഗങ്ങളുടെ വാഹനം അത്യാവശ്യഘട്ടങ്ങളിലൊഴികെ എടുക്കില്ലെന്ന് അറിയിച്ചിട്ടും താരതമ്യേന തിരക്കുകുറവുള്ള വകുപ്പുകളും വണ്ടി വിട്ടുനല്‍കാന്‍ വിമുഖത കാണിക്കുന്നുവെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം അറസ്റ്റുള്‍പ്പടെയുള്ള നടപടികളിലേക്ക് കടക്കുന്നത്.

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

മറ്റുവാര്‍ത്തകള്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പുതിയ വാർത്തകൾ

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies