കൊച്ചി: സരിത എസ്. നായര്‍ക്കെതിരേ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ക്രിമിനല്‍ മാനനഷ്ടക്കേസ് നല്‍കി. എറണാകുളം സി.ജെ.എം കോടതിയിലാണു മുഖ്യമന്ത്രി ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി അടുത്ത മാസം 28ന് കോടതി പരിഗണിക്കും.
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് തന്നെ അപകീര്‍ത്തിപെടുത്താന്‍ ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി ഹര്ജിയില്‍ പറയുന്നു. സരിത എഴുതിയ കത്തിലെ ആരോപണങ്ങള്‍ വ്യാജമാണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post