Sunday, May 31, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

കേരളത്തിന് വീണ്ടും ദേശീയ പുരസ്‌കാരം

by Punnyabhumi Desk
Apr 19, 2016, 05:31 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: പഞ്ചായത്ത് രാജ് സംവിധാനം കാര്യക്ഷമമായി നടപ്പാക്കിയ ഏറ്റവും മികച്ച സംസ്ഥാനത്തിനുള്ള ദേശീയ ബഹുമതിക്ക് കേരളം വീണ്ടും അര്‍ഹമായി. ഇത് സംബന്ധിച്ച അറിയിപ്പ് കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയത്തില്‍ നിന്നും സംസ്ഥാന ഗവണ്‍മെന്റിന് ലഭിച്ചു. തുടര്‍ച്ചയായി രണ്ടാം തവണയാണ് കേരളം ഒന്നാം സ്ഥാനത്തിനര്‍ഹമാകുന്നത്.

അധികാരവികേന്ദ്രീകരണ സൂചികയില്‍ കേരളം ഉന്നത സ്ഥാനത്താണെന്ന് 2015-16 ലെ ഇതു സംബന്ധിച്ച കേന്ദ്ര അവലോകനം വിലയിരുത്തി. ഫണ്ട്, ചുമതലകള്‍, ഉദ്യോഗസ്ഥ സംവിധാനം എന്നിവയിലെ വികേന്ദ്രീകരണം പ്രത്യേകം അപഗ്രഥനാത്മകമായി. തദ്ദേശഭരണ വകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരുടെയും ത്രിതല പഞ്ചായത്തുകളുടെ ഏകോപിത പ്രവര്‍ത്തനവുമാണ് കേരളത്തെ അവാര്‍ഡിന് അര്‍ഹമാക്കിയതെന്ന് പഞ്ചായത്ത് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.എം.കെ.മുനീര്‍ പറഞ്ഞു. വരും വര്‍ഷങ്ങളിലും കേരളം ഒന്നാം സ്ഥാനം നിലനിര്‍ത്തത്തക്കവിധം പഞ്ചായത്ത്‌രാജ് സംവിധാനം ശാക്തീകരിക്കാന്‍ നമുക്ക് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. പുരസ്‌കാര ലബ്ധിയില്‍ ഏറെ സന്തോഷവും ചാരിതാര്‍ത്ഥ്യവും മന്ത്രി പ്രകടിപ്പിച്ചു. ബന്ധപ്പെട്ടവരെ പ്രത്യേകം അനുമോദിക്കുന്നതായും മന്ത്രി ഡോ.മുനീര്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ പ്രത്യേക അഭിനന്ദനത്തെ താന്‍ ഏറെ വിലമതിക്കുന്നതായും അദ്ദേഹം പറഞ്ഞു. ‘ഗ്രാമ ഉദയ് സേ ഭാരത് ഉദയ് അഭിയാന്‍’ എന്ന വിഷയം കേന്ദ്രമാക്കിയ ആഘോഷം ഏപ്രില്‍ 24 വരെ ഇന്ത്യയിലെ എല്ലാ പഞ്ചായത്തുകളിലും അംബേദ്ക്കറുടെ 125 -ാം ജന്‍മവാര്‍ഷികത്തിന്റെ ഭാഗമായി നടത്തുന്നുണ്ട്.

ജാഷെഡ്പൂരില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രിയില്‍ നിന്നും ഏപ്രില്‍ 24 ന് പഞ്ചായത്ത് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. മുനീര്‍ പുരസ്‌കാരം ഏറ്റുവാങ്ങും

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

സി. രാധ നിര്യാതയായി

മറ്റുവാര്‍ത്തകള്‍

ഡോ. സുകുമാരന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

പരമേശ്വരന്‍ നായര്‍ നിര്യാതനായി

Discussion about this post

പുതിയ വാർത്തകൾ

സി. രാധ നിര്യാതയായി

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

സില്‍വര്‍ ലൈന്‍ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര: നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സര്‍ക്കാര്‍

മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി.സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

വി ഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies