തിരുവനന്തപുരം: നിലവിലുള്ള സര്‍ക്കാരിന്റെ കാലത്ത് പുതിയ ഫൈവ് സ്റ്റാര്‍ ബാറുകള്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യു.ഡി.എഫ് പ്രകടന പത്രിക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മദ്യ നയത്തില്‍ മുന്നോട്ട് വെച്ച കാല് പുറകോട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ പുതിയ ഹോട്ടലുകള്‍ക്ക് പഞ്ചനക്ഷത്ര പദവി നല്കിയാലും ബാര്‍ ലൈസന്‍സ് നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ കര്‍ശനമാക്കും. കൂടാതെ ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ പഞ്ചനക്ഷത്ര ഹോട്ടലുകളാക്കിയാലും ബാര്‍ ലൈസന്‍സ് നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post