തിരുവനന്തപുരം: പരരവൂര്‍ വെടിക്കട്ട് ദുരന്തത്തില്‍ മുഖ്യകരാറുകാരന്‍ കൃഷ്ണന്‍ കുട്ടി പോലീസിനു കീഴടങ്ങി. കൊല്ലം പാരിപ്പള്ളി പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഭാര്യ അനാര്‍ക്കലിയും ഒപ്പം ഉണ്ടായിരുന്നു. തുടര്‍ന്ന് പ്രതികളെ കൊല്ലം ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചു. കേസില്‍ അനാര്‍ക്കലി നാലാം പ്രതിയാണ് കൃഷ്ണന്‍കുട്ടിയുടെ ഭാര്യ അനാര്‍ക്കലി. കൃഷ്ണന്‍കുട്ടി അഞ്ചാം പ്രതിയും.
ഇവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും ജാമ്യം ലഭിക്കുന്നതിനുള്ള സാധ്യത കുറവാണെന്ന നിയമോപദേശത്തെത്തുടര്‍ന്ന് കീഴടങ്ങുകയായിരുന്നു.
Discussion about this post