തിരുവനന്തപുരം: കേരളത്തില്‍ അടുത്ത രണ്ടു ദിവസം കഠിനമായ ചൂടിനു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പില്‍ പറയുന്നു. പകല്‍ 11 മണി മുതല്‍ ഉച്ചയ്ക്ക് ശേഷം മൂന്ന് വരെ പുറം ജോലികള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നും അറിയിപ്പില്‍ പറയുന്നു.
മദ്യം,ചായ, കാപ്പി തുടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കണം അതോടൊപ്പം ദാഹിച്ചില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കണം. പുറത്തേക്ക് ഇറങ്ങേണ്ടി വന്നാല്‍ കുട കൈയില്‍ കരുതണമെന്നും അറിയിപ്പില്‍ പറയുന്നു. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടാല്‍ ചികിത്സ തേടണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Discussion about this post