പെരുമ്പാവൂര്‍:കൊല്ലപ്പെട്ട ജിഷയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനമായി. കൂടാതെ ജിഷയുടെ സഹോദരിക്ക് എറണാകുളം ജില്ലയില്‍ സര്‍ക്കാര്‍ ജോലിയും നല്‍കും.
ഇവര്‍ക്ക് എത്രയും പെട്ടന്ന് വീട് വെച്ചുനല്‍കാന്‍ നടപടിയെടുക്കും. ഇക്കാര്യങ്ങള്‍ നടപ്പാക്കാന്‍ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടിയതിനു ശേഷമാകും ഇക്കാര്യങ്ങള്‍ നടപ്പാക്കുക.
Discussion about this post