തിരുവനന്തപുരം: പോസ്റ്റല്‍ വോട്ടിനുള്ള അപേക്ഷകള്‍ അതത് ഉദ്യോഗസ്ഥര്‍ തപാല്‍ മുഖേന അയയ്ക്കണമെന്നും അപേക്ഷകള്‍ ഓരോന്നായോ ഒരുമിച്ചോ കളക്ടറേറ്റില്‍ നേരിട്ട് സ്വീകരിക്കുന്നതല്ലെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. പോസ്റ്റല്‍ വോട്ടുകള്‍ സമ്മര്‍ദ്ദം ചെലുത്തി കൈക്കലാക്കുന്നതായുള്ള നിരവധി പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഈ നിര്‍ദേശം. ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ടുകള്‍ രേഖപ്പെടുത്താനുള്ള അവസരം ഉറപ്പാക്കാന്‍ ബന്ധപ്പെട്ട ഓഫീസ് മേധാവികള്‍ ശ്രദ്ധിക്കണമെന്നും ഇക്കാര്യത്തില്‍ അലംഭാവമുണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു.
Discussion about this post