കൊല്ലം: ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ജില്ലാകളക്ടര്‍ എ ഷൈനാമോളും സിറ്റി പോലീസ് കമ്മീഷണര്‍ പി പ്രകാശും സംയുക്തപരിശോധന നടത്തി.
കൊല്ലം സെന്റ് അലോഷ്യസ് എച്ച് എസ് എസ്, തേവള്ളി ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, കരുനാഗപ്പള്ളി യു പി ജി എസ്, ടൗണ്‍ എല്‍ പി എസ് എന്നിവടങ്ങളാണ് ഇരുവരും സന്ദര്‍ശിച്ചത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെയും സ്‌ട്രോംഗ് റൂമുകളുടെയും അടിസ്ഥാന സൗകര്യങ്ങള്‍, സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവ വിലയിരുത്താനാണ് കളക്ടറും കമ്മീഷണറും സംയുക്തപരിശോധന നടത്തിയത്.
എ സി പി കെ ലാല്‍ജി, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എസ് ഷാനവാസ്, പൊതുമരാമത്ത്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. കരുനാഗപ്പള്ളി നിയമസഭാ മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രം കരുനാഗപ്പള്ളി യു പി ജി എസും ചവറ മണ്ഡലത്തിലേത് കരുനാഗപ്പള്ളി ടൗണ്‍ എല്‍ പി എസുമാണ്.
Discussion about this post