തിരുവനന്തപുരം: തനിക്കെതിരെ 31 കേസുകള്‍ ഉണ്ടെന്ന പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ പ്രസ്താവനയ്‌ക്കെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ ഉപഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം അഡീഷണല്‍ ജില്ലാ കോടതിയുടെ അവധിക്കാല ബഞ്ചിന്റേതാണ് വിധി.
കേസ് നിലനില്‍ക്കുന്നുണ്ടോ ഇല്ലയോ എന്ന് ഇപ്പേള്‍ പറയുന്നില്ലെന്നും മാനനഷ്ടക്കേസിലെ ആരോപണങ്ങള്‍ സംന്ധിച്ച തെളിവുകള്‍ ഇരുകൂട്ടര്‍ക്കും വിചാരണക്കോടതിയില്‍ നല്‍കാമെന്നും കോടതി അറിയിച്ചു. പ്രസ്താവനകളില്‍ നിന്ന് വി.എസിനെ വിലക്കണമെന്ന് മുഖ്യഹര്‍ജിയില്‍ പറയുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Discussion about this post