കൊച്ചി: മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും കനത്തമഴയില്‍ വന്‍ നാശനഷ്ടം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദമാണു മഴയ്ക്കു കാരണം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മൂന്നുദിവസംകൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
തിരുവനന്തപുരം ജില്ലയില്‍ ഉച്ചവരെ പെയ്ത കനത്ത മഴയില്‍ ചെറിയതുറ, വലിയതുറ എന്നിവിടങ്ങളില്‍ കടലാക്രമണം ശക്തമായി. 20 വീടുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടായി.
ആലപ്പുഴയില്‍ പുറക്കാട് രണ്ടു വീടുകള്‍ തകര്‍ന്നു. ഇവിടെ, തീരത്തെ മണ്ണ് കടലെടുത്തു. തീരദേശപാതയിലും വെള്ളം കയറി.
Discussion about this post