തിരുവനന്തപുരം: മന്ത്രി പി.ജെ. ജോസഫാണ് സംസ്ഥാനത്ത് ഏറ്റവും അധികം ഭൂരിപക്ഷത്തില്‍ വിജയിച്ചത്. തൊടുപുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി റോയി വാരിക്കാട്ടിനെ 45,587 വോട്ടുകള്‍ക്കാണ് പി.ജെ. ജോസഫ് പരാജയപ്പെടുത്തിയത്. പി.ജെ. ജോസഫ് 76,564 വോട്ട് നേടിയപ്പോള്‍ റോയിക്ക് ലഭിച്ചത് 30,977 വോട്ടാണ്. ഭൂരിപക്ഷത്തില്‍ രണ്ടാം സ്ഥാനം മട്ടന്നൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇ.പി. ജയരാജനാണ്. 43,381 വോട്ടുകള്‍.
വടക്കാഞ്ചേരിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി അനില്‍ അക്കരയാണ് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിനുടമ. എല്‍ഡിഎഫിലെ മേരി തോമസിനെ വെറും മൂന്നുവോട്ടുകള്‍ക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.
Discussion about this post