തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി പിണറായി വിജയനെ സിപിഎം തെരഞ്ഞെടുത്തു. രാവിലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് മുഖ്യമന്ത്രിയെ തീരുമാനിച്ചത്. സെക്രട്ടറിയേറ്റ് യോഗത്തിന് മുന്‍പ് വി.എസ്.അച്യുതാനന്ദനെ എകെജി സെന്ററിലേക്ക് വിളിപ്പിച്ചിരുന്നു. പിണറായി ഇത്തവണ മുഖ്യമന്ത്രിയാകട്ടെ എന്ന നിലപാട് കേന്ദ്ര നേതൃത്വം വി.എസിനെ അറിയിക്കുകയായിരുന്നു. തീരുമാനം അറിഞ്ഞ ശേഷം വി.എസ് കൂടുതല്‍ പ്രതികരണങ്ങള്‍ ഒന്നും നടത്താതെ മടങ്ങി.












