തൃപ്പൂണിത്തുറ: അമ്പലമേട് ഫാക്ട് കൊച്ചിന്‍ ഡിവിഷനിലേക്ക് കൊണ്ടുപോയ അമോണിയ ചോര്‍ന്നു. വെള്ളിയാഴ്ച വൈകീട്ടോടെ 192 ടണ്ണോളം അമോണിയയുമായി പോയ ബാര്‍ജില്‍ നിന്ന് വാല്‍വ് തകരാറിനെ തുടര്‍ന്നാണ് വലിയ തോതില്‍ അമോണിയ ചോര്‍ന്നത്.
ബാര്‍ജിലെ ഡ്രൈവറും ജീവനക്കാരും സമീപത്തെ കുന്നറ ദ്വീപ് വാസികളുമുള്‍പ്പെടെ ഏതാനും പേര്‍ ബോധക്ഷയത്തെ തുടര്‍ന്ന് ചികിത്സയിലാണ്. പ്രദേശത്തെ മുന്നൂറിലേറെ കുടുംബങ്ങളെ വീടുകളില്‍ നിന്ന് ഒഴിപ്പിച്ചു. രാത്രി പന്ത്രണ്ടരയോടെയാണ് വാല്‍വിലെ ചോര്‍ച്ച അടയ്ക്കാനായത്. തുടര്‍ന്ന് ബാര്‍ജ് ഫാക്ട് കൊച്ചിന്‍ ഡിവിഷനിലേക്ക് കൊണ്ടുപോയി.
Discussion about this post