Wednesday, October 14, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

പിണറായി വിജയന്‍ മന്ത്രിസഭ അധികാരമേറ്റു

by Punnyabhumi Desk
May 25, 2016, 05:17 pm IST
in മറ്റുവാര്‍ത്തകള്‍

pinarayiതിരുവനന്തപുരം: സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വന്‍ജനാവലിയെ സാക്ഷിനിര്‍ത്തി പിണറായി വിജയന്‍ കേരളത്തിന്റെ പന്ത്രണ്ടാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ഗവര്‍ണര്‍ പി.സദാശിവം മുഖ്യമന്ത്രിക്ക് പിന്നാലെ മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലികൊടുത്തു. പൊതുഭരണവും ആഭ്യന്തരവും വിജിലന്‍സും ഐടിയും മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരിക്കും.

സഗൗരവം സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രിക്ക് പിന്നാലെ ഇ.ചന്ദ്രശേഖരന്‍ (റവന്യൂ), മാത്യൂ ടി. തോമസ് (ജലവിഭവം), എ.കെ.ശശീന്ദ്രന്‍ (ഗതാഗതം), കടന്നപ്പള്ളി രാമചന്ദ്രന്‍ (തുറമുഖം), എ.കെ.ബാലന്‍ (നിയമം-സാംസ്‌കാരികം-പിന്നോക്കക്ഷേമം), ഡോ. കെ.ടി.ജലീല്‍ (തദ്ദേശസ്വയംഭരണം), ഇ.പി.ജയരാജന്‍ (വ്യവസായം, കായികം), കടകംപള്ളി സുരേന്ദ്രന്‍ (വൈദ്യുതി-ദേവസ്വം), ജെ.മേഴ്‌സിക്കുട്ടിയമ്മ (ഫിഷറീസ്-പരമ്പരാഗത വ്യവസായം), എ.സി.മൊയ്തീന്‍ (സഹകരണം-ടൂറിസം), കെ.രാജു (വനം-മൃഗസംരക്ഷണം), ടി.പി.രാമകൃഷ്ണന്‍ (എക്‌സൈസ്-തൊഴില്‍), പ്രഫ. സി.രവീന്ദ്രനാഥ് (വിദ്യാഭ്യാസം), കെ.കെ.ഷൈലജ (ആരോഗ്യം, സാമൂഹ്യക്ഷേമം), ജി.സുധാകരന്‍ (പൊതുമരാമത്ത്-രജിസ്‌ട്രേഷന്‍), വി.എസ്.സുനില്‍കുമാര്‍ (കൃഷി), പി.തിലോത്തമന്‍ (ഭക്ഷ്യം, സിവില്‍ സപ്ലൈസ്), ടി.എം.തോമസ് ഐസക് (ധനകാര്യം) എന്നിവര്‍ യഥാക്രമം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

മുന്‍ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡ, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്‍, മുതിര്‍ന്ന സിപിഎം നേതാവ് വി.എസ്. അച്യുതാനന്ദന്‍ എംഎല്‍എ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി, മുന്‍ മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, പി.ജെ.ജോസഫ്, മുതിര്‍ന്ന ബിജെപി നേതാവ് ഒ.രാജഗോപാല്‍ എംഎല്‍എ, നടന്മാരായ മമ്മൂട്ടി, ദിലീപ്, ടിനി ടോം, സുരേഷ് കൃഷ്ണ, സംവിധായകരായ ഷാജി കൈലാസ്, ബി.ഉണ്ണികൃഷ്ണന്‍, രഞ്ജിത്ത്, രണ്‍ജിപണിക്കര്‍, ശങ്കര്‍ രാമകൃഷ്ണന്‍ ഇന്നസെന്റ് എംപി,മുകേഷ് എംഎല്‍എ തുടങ്ങി രാഷ്ട്രീയ-സാമൂഹ്യ-സാഹിത്യ രംഗത്തെ നിരവധി പ്രമുഖരാണ് ചടങ്ങിന് സാക്ഷിയാകാന്‍ എത്തിയത്.

30,000 പേര്‍ക്ക് സത്യപ്രതിജ്ഞ കാണാനുള്ള വിപുലമായ സംവിധാനങ്ങള്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയിരുന്നു. തിരക്കുമൂലം സ്റ്റേഡിയത്തിനുള്ളിലേക്കു കടക്കാന്‍ കഴിയാത്തവര്‍ക്കു ചടങ്ങു കാണാനായി പുറത്തു നാലിടത്തു വലിയ എല്‍ഇഡി സ്‌ക്രീനിനുകള്‍ സ്ഥാപിച്ചിരുന്നു. സത്യപ്രതിജ്ഞക്ക് ശേഷം ഗവര്‍ണര്‍ മന്ത്രിമാരെ രാജ്ഭവനിലേക്ക് ചായ സല്‍ക്കാരത്തിന് ക്ഷണിച്ചു.

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മറ്റുവാര്‍ത്തകള്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

മറ്റുവാര്‍ത്തകള്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

പുതിയ വാർത്തകൾ

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ആരോഗ്യ കുടുംബക്ഷേമ ദേവസ്വം മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, കൈമനം അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി, വി.മുരളീധരന്‍ എം.എല്‍.എ, മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ എം.എ.വാഹീദ്, മാധവന്‍.ബി.നായര്‍ എന്നിവര്‍ സമീപം.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies