തിരുവനന്തപുരം: അഭ്യന്തരം-വിജിലന്‍സ്, ഐ.ടി ഉള്‍പ്പെടെ പ്രധാന വകുപ്പുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൈകാര്യം ചെയ്യും. തോമസ് ഐസക്കായിരിക്കും ധനകാര്യമന്ത്രി. മന്ത്രിമാരും വകുപ്പുകളും ചുവടെ:
പിണറായി വിജയന്‍ – പൊതുഭരണം, അഭ്യന്തരം-വിജിലന്‍സ്, ഐ.ടി, പേഴ്‌സണ്‍ വകുപ്പ്, ശാസ്ത്രസാങ്കേതികം, സിവില്‍സര്‍വ്വീസ്, തിരഞ്ഞെടുപ്പ്, സൈനികക്ഷേമം, ദുരിതാശ്വാസം, അന്തര്‍സംസ്ഥാനജലകരാറുകള്‍ കൂടാതെ മറ്റു മന്ത്രിമാര്‍ക്ക് അനുവദിക്കാത്ത വകുപ്പുകളും.
തോമസ് ഐസക് – ധനവകുപ്പ്
ഇ.പി.ജയരാജന്‍ – വ്യവസായം, കായികം
കടകംപള്ളി സുരേന്ദ്രന്‍ – ദേവസ്വം, വൈദ്യുതി
എ.കെ.ബാലന്‍ – നിയമം, സാംസ്‌കാരികം, പിന്നാക്കക്ഷേമം
കെ.ടി.ജലീല്‍ – തദ്ദേശസ്വയംഭരണം, ന്യൂനപക്ഷക്ഷേമം
പ്രൊഫ.സി.രവീന്ദ്രനാഥ് – വിദ്യാഭ്യാസം
ജി.സുധാകരന്‍ – പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍
എ.സി മൊയ്തീന്‍ – സഹകരണം, ടൂറിസം
ജെ.മെഴ്‌സിക്കുട്ടിയമ്മ – പരമ്പരാഗത വ്യവസായം, ഫിഷറീസ്
ടി.പി.രാമകൃഷ്ണന്‍ – എക്‌സൈസ്, തൊഴില്‍
കെ.കെ.ശൈലജ – ആരോഗ്യം, സാമൂഹികനീതി
ഇ.ചന്ദ്രശേഖരന്‍ – റവന്യൂ
വി.എസ്.സുനില്‍ കുമാര്‍ – കൃഷി
കെ.രാജു – വനം വകുപ്പ്, മൃഗസംരക്ഷണം
പി.തിലോത്തമന്‍ – ഭക്ഷ്യ-സിവില്‍ സപ്ലൈസ്.
മാത്യൂ ടി തോമസ് – ജലവിഭവം
എ.കെ.ശശീന്ദ്രന്‍ – ഗതാഗതം, ജലഗതാഗതം
കടന്നപ്പള്ളി രാമചന്ദ്രന്‍ – തുറമുഖം, മ്യൂസിയം,മൃഗശാല.
Discussion about this post