തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി എംഎല്‍എ ഒ. രാജഗോപാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. ശ്രീരാമകൃഷ്ണന് വോട്ട് ചെയ്തതില്‍ വിശദീകരണവുമായി ബിജെപി. മനഃസാക്ഷി അനുസരിച്ചാണ് ഒ. രാജഗോപാല്‍ വോട്ട് രേഖപ്പെടുത്തിയത്. ഇതില്‍ രാഷ്ട്രീയം കലര്‍ത്തേണ്ട കാര്യമില്ലെന്നും ബിജെപി വക്താവ് ജ.ആര്‍. പത്മകുമാര്‍ പറഞ്ഞു. ആര്‍ക്ക് വോട്ട് ചെയ്യണമെന്ന കാര്യത്തില്‍ പാര്‍ട്ടി പ്രത്യേകം നിര്‍ദേശം നല്‍കിയിട്ടില്ലെന്നും പാര്‍ട്ടി വക്താവ് കൂട്ടിച്ചേര്‍ത്തു.
രാജഗോപാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തതില്‍ വിവാദം ഉയര്‍ന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി ബിജെപി വക്താവ് രംഗത്തെത്തിയത്. രാജഗോപാല്‍ പി.ശ്രീരാമകൃഷ്ണനു വോട്ട് ചെയ്തതിലൂടെ ബിജെപി-എല്‍ഡിഎഫ് കൂട്ടുകെട്ടാണ് വ്യക്തമാകുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.
Discussion about this post