തിരുവനന്തപുരം: ഡിയാഗോ ഗാര്‍സിയയില്‍ തടവിലായ മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിച്ചതായി മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. കൊച്ചിയില്‍ നിന്ന് മേയ് 14 ന് മീന്‍പിടിക്കാന്‍ പോയ ബോട്ടിലെ 19 മത്സ്യത്തൊഴിലാളികളെയാണ് സമുദ്രാതിര്‍ത്തി ലംഘിച്ചു എന്ന കാരണത്താല്‍ ഡിയാഗോ ഗാര്‍സിയയില്‍ വച്ച് ഇംഗ്‌ളണ്ട് നേവി അറസ്റ്റു ചെയ്തത്.
ഇവരില്‍ ആറു പേര്‍ മലയാളികളും 12 പേര്‍ തമിഴ്‌നാട്ടുകാരും ഒരാള്‍ അസ്സം സ്വദേശിയുമാണ്. മത്സ്യത്തൊഴിലാളികളുടെ മോചനത്തിന് കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട് നോര്‍ക്ക വകുപ്പ് വഴിയാണ് സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നത്. ബന്ധപ്പെട്ട ഇതര ഏജന്‍സികളുമായും ബന്ധം പുലര്‍ത്തി സര്‍ക്കാര്‍ എല്ലാ നടപടികളും ഇക്കാര്യത്തില്‍ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
Discussion about this post