തിരുവനന്തപുരം: കേരളത്തില്‍വര്‍ധിച്ചു വരുന്ന മത, മാവോയിസ്‌റ്റ് തീവ്രവാദത്തെ കുറിച്ചു നിയമസഭ പ്രത്യേകം ചര്‍ച്ച ചെയ്യും. പ്രതിപക്ഷത്തെ അടിയന്തര പ്രമേയം കണക്കിലെടുത്താണു തീരുമാനം. മത, മാവോയിസ്‌റ്റ് തീവ്രവാദം സംബന്ധിച്ച ചര്‍ച്ച ആവശ്യപ്പെട്ട് ആര്യാടന്‍ മുഹമ്മദ് ആണു നോട്ടീസ് നല്‍കിയത്. നിലമ്പൂരില്‍ ട്രെയിനിന്റെ ബ്രേക്ക് പൈപ്പുകള്‍ മുറിച്ചതും വഞ്ചിനാട് എക്‌സ്‌പ്രസിലും കണ്ണൂരില്‍ സ്വകാര്യ ബസിലും സ്‌ഫോടക വസ്‌തുക്കള്‍ കണ്ടെത്തിയതുമായ സംഭവങ്ങളുടെ പശ്‌ചാത്തലത്തിലാണ് പ്രതിപക്ഷം ആവശ്യം ഉന്നയിച്ചത്.
വിഷയത്തില്‍ ചര്‍ച്ചയ്‌ക്കു തയാറാണെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ നിയമസഭയെ അറിയിച്ചു. നിലമ്പൂര്‍ ട്രെയിന്‍ അട്ടിമറി ശ്രമം ക്രൈംബ്രാഞ്ചും വഞ്ചിനാട് എക്‌സ്‌പ്രസില്‍ സ്‌ഫോടക വസ്‌തുക്കള്‍ കണ്ടെത്തിയത് റയില്‍ വേ പൊലീസ് അന്വേഷിക്കുകയാണെന്ന് കോടിയേരി പറഞ്ഞു. ന്യൂമാന്‍ കോളജ് അധ്യാപകന്റെ കൈവെട്ടിയ സംഭവത്തില്‍ തീവ്രവാദ ബന്ധം അന്വേഷിക്കുന്നുണ്ട്. മാവോയിസ്‌റ്റ് പ്രവര്‍ത്തനത്തെ കുറിച്ചു പൊലീസ് വ്യാപകമായി അന്വേഷിച്ചു വരികയാണ്.നിരോധിത സംഘടനയായ സിമിയുടെ പ്രവര്‍ത്തനം സംസ്‌ഥാനത്തു പലഭാഗങ്ങളിലും റിപ്പോര്‍ട്ടു ചെയ്‌തിട്ടുണ്ട്. സംസ്‌ഥാനത്തെ തീവ്രവാദത്തിന്റെ വേരുകള്‍ വിദേശത്തേക്കു നീളുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ഇതു ഗൗരവമായ വിഷയമായാണു സര്‍ക്കാര്‍ കാണുന്നതെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
സംസ്‌ഥാനത്തെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ ഉന്നതതല യോഗം വിളിച്ചു. ആഭ്യന്തര മന്ത്രി, ആഭ്യന്തര വകുപ്പ് സെക്രട്ടറി, ഡിജിപി തുടങ്ങിയ ഉന്നത നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും.കേരളത്തില്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് രൂപീകരിക്കുന്നതു സംബന്ധിച്ച പ്രാരംഭ ചര്‍ച്ച യോഗത്തില്‍ നടക്കും. തീവ്രവാദ സ്വഭാവമുള്ള ചില സംഘടനകളെ നിരോധിക്കാന്‍ കേന്ദ്രത്തിനു സര്‍ക്കാരിനോടു ശുപാര്‍ശ നല്‍കും.
Discussion about this post