തിരുവനന്തപുരം: സ്‌കൂളുകള്‍ പൂട്ടാതിരിക്കാന്‍ സര്‍ക്കാര്‍ എല്ലാം നടപടിയും സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്. പൊതു വിദ്യാഭ്യാസം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഏതറ്റം വരെയും പോകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മലാപ്പറമ്പ് സ്‌കൂള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ ആലോചിക്കുന്നു എന്ന വാര്‍ത്തകള്‍ക്കിടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. സ്‌കൂള്‍ പൂട്ടാനുള്ള ഹൈക്കോടതി ഉത്തരവ് മറികടക്കാനാണ് സര്‍ക്കാര്‍ ഓര്‍ഡനന്‍സ് ഇറക്കാന്‍ ആലോചിക്കുന്നത്. ഇതിന്റെ നിയമവശങ്ങള്‍ സര്‍ക്കാര്‍ പരിശോധിച്ച് വരികയാണ്. വിഷയത്തില്‍ വിദ്യാഭ്യാസമന്ത്രി മുഖ്യമന്ത്രിയുമായും ധനമന്ത്രിയുമായും ചര്‍ച്ച നടത്തി.
Discussion about this post