തിരുവനന്തപുരം: ജില്ലാ സപ്ളൈ ഓഫീസറുടെ നേതൃത്വത്തില്‍ ശ്രീകാര്യം, കഴക്കൂട്ടം, കണിയാപുരം, പോത്തന്‍കോട്, തുടങ്ങിയ സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡില്‍ നാല്പതോളം ക്രമക്കേടുകള്‍ കണ്ടെത്തി.
ചാല മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയിലും വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തി. ലൈസന്‍സുകള്‍ പുതുക്കാതിരിക്കുക, വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാതിരിക്കുക, പച്ചക്കറികള്‍ക്കും പലവ്യഞ്ജനങ്ങള്‍ക്കും ക്രമാതീതമായ വില ഈടാക്കുക, വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പച്ചക്കറി, പഴവര്‍ഗ്ഗങ്ങള്‍ തുടങ്ങിയവ കച്ചവടം നടത്തുക തുടങ്ങിയ ഗുരുതരമായ ക്രമക്കേടുകളാണ് കണ്ടെത്തിയത്. പരിശോധനകള്‍ തുടരുമെന്ന് സിറ്റി റേഷനിംഗ് ഓഫീസര്‍ അറിയിച്ചു.
Discussion about this post